പൊലീസിന്റെ വാദങ്ങള്‍ പൊളിയുന്നു; ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പ് - യുവാവിനെ അന്യായമായി തടങ്കലില്‍ വച്ചതിനും കേസെടുത്തു

കൊച്ചി, ശനി, 14 ഏപ്രില്‍ 2018 (11:25 IST)

 varappuzha , Sreejith , custody murder case , police , പൊലീസ് , ശ്രീജിത്ത് , വരാപ്പുഴ , കസ്‌റ്റഡി , കുടല്‍

കസ്റ്റ‍ഡി മരണത്തില്‍ പൊലീസ് കൂടുതല്‍ വെട്ടില്‍. ശ്രീജിത്തിന് മർദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പാണെന്ന് യുവാവിനെ ചികിത്സിച്ച ഡോക്‍ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നൽകി.

കസ്‌റ്റഡിയില്‍ എടുക്കുന്നതിന് മുമ്പായി നടന്ന സംഘർഷത്തിലാണ് ശ്രീജിത്തിന് പരുക്കേറ്റതെന്ന പൊലീസിന്റെ വാദമാണ് ഇതോടെ അടിസ്ഥാനരഹിതമായത്.

ശ്രീജിത്തിന്റെ കുടലിനാണ് മാരകമായി പരിക്കേറ്റത്. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമായില്ലെങ്കിൽ ഏറെ നേരം പിടിച്ചു നിൽക്കാനാവില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ഇതിനാല്‍  പൊലീസ് പിടികൂടുമ്പോൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെന്ന വാദവും പൊളിഞ്ഞു.

അതിനിടെ ശ്രീജിത്തിനു മർദനമേറ്റതു വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന സൂചനകളും പുറത്തുവന്നു. ഇതേ തുടര്‍ന്ന് ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വച്ചതിനും കേസെടുത്തു.

വാസുദേവന്റെ വീടാക്രമിച്ചതില്‍ ശ്രീജിത്ത് പങ്കാളിയാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ലഭിക്കാത്ത സാഹചര്യത്തിലാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 343 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തി; അധ്യാപകന്‍ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു!

കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു. അധ്യാപകനാണ് കൊടും ...

news

മോദിയെ വിമര്‍ശിച്ച് പാട്ട്: ബിജെപിയുടെ പരാതിയില്‍ തമിഴ്‌ ഗായകന്‍ അറസ്‌റ്റില്‍

കാവേരി പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകനും ...

news

സിറിയക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം; എല്ലാം തകര്‍ക്കുമെന്ന് ട്രംപ് - എതിര്‍പ്പുമായി റഷ്യ

ഡൂമയില്‍ രാസായുധാക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന സിറിയക്കെതിരെ അമേരിക്കയും ...

Widgets Magazine