അഭിമന്യുവിന്റെ കൊലപാതകം; യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല: ലോക്‌നാഥ് ബെഹ്റ

അഭിമന്യുവിന്റെ കൊലപാതകം; യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല: ലോക്‌നാഥ് ബെഹ്റ

എറണാകുളം| Rijisha M.| Last Modified വെള്ളി, 13 ജൂലൈ 2018 (10:10 IST)
മഹാരാജാസ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ ചുമത്തിയ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം വ്യക്തമാക്കിയത്.

പ്രതികളെ പിടികൂടിയതിന് ശേഷമേ യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ പ്രതികളെയും പിടികൂടിയ ശേഷം അവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ വകുപ്പ് ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താൻ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :