അഭിമന്യുവിന്റെ കൊലപാതകം: രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ

ആലപ്പുഴ, വ്യാഴം, 12 ജൂലൈ 2018 (10:28 IST)

അഭിമന്യു വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി രണ്ടുപേർ കൂടി പൊലീസ് കസ്‌റ്റഡിയിൽ. ആലപ്പുഴ വടുതലയിൽലെ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പൊലീസ് പിടികൂടിയത്. ഷാജഹാൻ, ഷിഹറാസ് എന്നിവരാണു പിടിയിലായത്. 
 
ഇവർ കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണെന്നു പൊലീസ് പറയുന്നു. ജില്ലാ പൊലീസ് ഓഫിസിൽ ഇവരെ ചോദ്യം ചെയ്യുകയാണ്.
 
കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദിന്റെ അയൽവാസികളാണ് ഇവർ. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയതിനെത്തുടർന്ന് സിഡികൾ, ലാപ്ടോപ്പുകൾ, ലഘുലേഖകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നു പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അഭിമന്യു മഹാരാജാസ് ലോക്‌ഥ് ബെഹ്‌റ Sfi Sdpi Abhimanyu Police Case Abhimanyu Murder Case

വാര്‍ത്ത

news

മഴയിൽ മുങ്ങി വയനാട്; താമരശേരി ചുരത്തിൽ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം. വരും ദിവസങ്ങളില്‍ കനത്ത ...

news

‘എനിക്കൊരു പ്രണയമുണ്ട്, പിന്മാറില്ല’ - അന്ന് കൌൺസിലിങിന് വന്നപ്പോൾ നീനു പറഞ്ഞതിങ്ങനെയായിരുന്നുവെന്ന് ഡോക്ടർ

കോട്ടയത്ത് കൊല്ലപ്പെട്ട കെവിൻ ജോസഫിന്റെ ഭാര്യ നീനുവിന് യാതോരു മാനസിക പ്രശ്നങ്ങളും ...

news

ദിവ്യ എസ് അയ്യർ പതിച്ചു നൽകിയത് സർക്കാർ ഭൂമി തന്നെ; ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം

വര്‍ക്കലയില്‍ തിരുവനന്തപുരം മുന്‍ സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. ...

news

മോഹൻലാൽ തയ്യാറാണ്, ഏകപക്ഷീയമായ തീരുമാനങ്ങൾ അമ്മയിൽ ഉണ്ടാകില്ല: എ കെ ബാലൻ

ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഇനി താരസംഘടനയായ അമ്മയില്‍ ഉണ്ടാകില്ലെന്ന് സംഘടനാ പ്രസിഡന്റ് ...