ട്രാൻസ് ജെൻഡർ സുന്ദരിമാർക്കൊപ്പം ഇത്തവണ മമ്മൂട്ടിയും!

ക്യൂൻ ഓഫ് ദ്വയ'2018 ജൂൺ 18 ന് കൊച്ചിയിൽ

അപർണ| Last Modified ബുധന്‍, 13 ജൂണ്‍ 2018 (07:58 IST)
ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ സൗന്ദര്യമത്സരത്തിന്‍റെ രണ്ടാം പതിപ്പ് ജുൺ 18ന് കൊച്ചിയില്‍ നടക്കും. കഴിഞ്ഞ വർഷത്തേക്കാൾ ആഘോഷമാക്കാ‍നാണ് സംഘടനയുടെ തീരുമാനം. ട്രാൻസ്‌ജൻഡ‌ർ സുന്ദരിമാരുടെ സൌന്ദര്യ മത്സരത്തിന് മാറ്റുകൂട്ടാൻ ഇത്തവണ മെഗാസ്റ്റാർ മമ്മൂട്ടിയും ചടങ്ങിനുണ്ടാകും.

റാം സംവിധാനം ചെയ്ത പേരൻപ് എന്ന തമിഴ് ചിത്രത്തിൽ ട്രാൻസ്‌ജൻഡറിന്റെ നായകനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു നായകൻ ഒരു ട്രാൻസ് ജെൻഡറിന്റെ നായകനാകുന്നത്. കോഴിക്കോട് സ്വദേശിയായ അഞ്ജലി അമീറായിരുന്നു നായിക.

കഴിഞ്ഞ ദിവസം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടന്ന ഫൈനൽ ഓഡീഷനിൽ നിന്ന് 15 പേരെ തെരഞ്ഞെടുത്തിരുന്നു. ഈ മാസം 18 നാണ് ഗ്രാൻ ഫിനാലെ.

കഴിഞ്ഞ വർഷത്തെ ക്വീൻ ഓഫ് യായി തെരഞ്ഞെടുക്കപ്പെട്ടത് ശ്യാമ എസ് പ്രഭ ആയിരുന്നു. ജാസ് ഡിസൂസ ഫസ്റ്റ് റണ്ണറപ്പായും ഹരണി ചന്ദന സെക്കന്‍ഡ് റണ്ണറപ്പയും തെരഞ്ഞെടുക്കപ്പെട്ടു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :