അപകടത്തിൽ നിന്നും അതിജീവിച്ച് ഹനാൻ; വീല്‍ചെയറില്‍ മീന്‍വില്‍പ്പനക്കിറങ്ങും

അപർണ| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (11:24 IST)
കേരളം ഏറ്റെടുത്ത പെൺകുട്ടിയാണ് ഹനാൻ. കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാന്‍ എറണാകുളം തമ്മനത്തേക്ക് മത്സ്യവില്‍പനയ്ക്കായി വീണ്ടുമെത്തുന്നുവെന്ന് റിപ്പോർട്ട്. അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ തുടരുന്ന ഹനാന്‍ വീല്‍ചെയറിലാണ് മീന്‍വില്‍പനയ്‌ക്കെത്തുന്നത്.

കച്ചവടം തുടങ്ങാന്‍ കിയോസ്‌ക് വാങ്ങി നല്‍കാമെന്ന സര്‍ക്കാരിന്റെ സഹായം നിലനില്‍ക്കെയാണ് ഇതിനൊന്നും കാത്തു നില്‍ക്കാതെ സ്വന്തം കാശുമുടക്കി കച്ചവടം തുടങ്ങുന്നത്. നാളെ മുതല്‍ കച്ചവടം തുടങ്ങണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും വാടകയ്‌ക്കെടുത്ത മുറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ലെന്ന് പറയുന്നു.

ഗതാഗത തടസ്സത്തിന്റെ പേരില്‍ തന്റെ കച്ചവടം ഒഴിപ്പിച്ച തമ്മനത്തുതന്നെ വില്‍പനയ്ക്ക് തിരിച്ചെത്തണമെന്നത് തന്റെ വാശിയായിരുന്നുവെന്ന് ഹനാന്‍ പറഞ്ഞു. ചികിത്സചെലവ് സര്‍ക്കാര്‍ വഹിക്കുന്നുണ്ടെങ്കിലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്തനാണ് വഴിയോര കച്ചവടത്തില്‍ നിന്ന് മാറി വാടക മുറിയെടുത്ത് കച്ചവടം നടത്തുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :