പുതിയ കേരളത്തിനായി മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു, യുഎഇ സന്ദർശനം അടുത്ത മാസം; എഴുനൂറു കോടി രൂപയുടെ വാഗ്ദാനത്തിന് നന്ദി അറിയിക്കും

അപർണ| Last Modified ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (11:53 IST)
മഹാപ്രളയത്തിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ പുനഃനിര്‍മാണം ലക്ഷ്യമാക്കി നടത്തുന്ന ധനസമാഹരണത്തിന് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി പിണറായി വിജയന്‍ അടുത്തമാസം യുഎഇ സന്ദര്‍ശിക്കും. അടുത്തമാസം 17 മുതല്‍ നാലുദിവസമായിരിക്കും സന്ദര്‍ശനം.

കേരളാത്തിനായി യു എ ഇ പ്രഖ്യാപിച്ച എഴുനൂറു കോടി രൂപയുടെ വാഗ്ദാനത്തിന് നന്ദി അറിയിക്കും. നോര്‍ക്ക ഡയറക്ടര്‍ എം.എ. യൂസഫലിയുടെ നേതൃത്വത്തില്‍ ലോകകേരള സഭയിലെ യുഎഇ പ്രമുഖരുടെ യോഗവും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ രണ്ടു യോഗങ്ങളും പിണറായി നടത്തുക.

അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേറ്റുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. വിദേശ രാജ്യത്തു നിന്ന് നേരിട്ട് സഹായം വാങ്ങുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആ രാജ്യത്തെ വ്യക്തികള്‍ വഴിയുള്ള ധനസമാഹരണത്തിന് പ്രശ്‌നമില്ല. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :