ശക്തമായ ഇടിമിന്നലോട് കൂടിയ മഴ, ചുഴലിക്കാറ്റിന് സാധ്യത; രാത്രിയാത്ര ഒഴിവാക്കുക, കടലിലേക്ക് പോകരുതെന്ന് മത്സ്യത്തൊഴിലാകൾക്ക് നിർദേശം

അപർണ| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (09:05 IST)
മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷപ്പെട്ടുവരുന്ന കേരളത്തില്‍ കനത്ത വീണ്ടും വരുന്നു. ചുഴലിക്കാറ്റിന് സാധ്യത. ഞായറാഴ്ച വരെ അതീവജാഗ്രതാ നിര്‍ദേശം. അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ദുരന്തനിവാരണ സേനയോട് സജ്ജരാകാന്‍ ആവശ്യപ്പെട്ടു. യുദ്ധകാല അടിസ്ഥാനത്തില്‍ ഒരുക്കം നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മലയോര മേഖലകളില്‍ ആശങ്കയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പുകളിലേക്ക മാറ്റും.

ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ഒക്ടോബർ ഏഴിന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഏറ്റവും അടുത്തുള്ള കരയിലേക്ക് എത്താൻ നിർദേശം നൽകിക്കഴിഞ്ഞു.

ഒക്ടോബർ നാലിനു ശേഷം മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്നും തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ ഒഴിവാക്കണം. നീലക്കുറിഞ്ഞി കാണുന്നതിനായി മുന്നാറിലേക്ക് നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തിച്ചേരുന്നത്. വെള്ളിയാഴ്ചക്ക് ശേഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നാറിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :