എയ്ഡ്സ്: യു കെ സഹായിക്കും

PROPRO
എയിഡ്സ് ലോകവ്യാപകമായി ലക്ഷക്കണക്കിന് പേരെയാണ് മരണത്തിലേക്ക് തള്ളിവിടുന്നത്. ഈ രോഗത്തിന് ഫലപ്രദമായി ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍, രോഗം ബാധിച്ചവരുടെ ആയുസ് നീട്ടിക്കിട്ടുന്നതിനുള്ള മരുന്നുകള്‍ വിപണിയിലിറങ്ങിയിട്ടുണ്ട്. എന്നാല്‍,ഈ മരുന്നുകളുടെ ഉയര്‍ന്ന വില പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

ഇതിന് പരിഹാരമായി എയ്ഡ്സിനും മലമ്പനിക്കും വില കുറഞ്ഞ മരുന്ന് ഉല്പാദിപ്പിക്കുന്നതിന് ഇന്ത്യയിലെ മരുന്ന് കമ്പനികളെ സഹായിക്കുന്നതിന് ക്ലിന്‍റണ്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് തയാറെടുക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഒന്‍പത് ദശലക്ഷം പൌണ്ടിന്‍റെ ഈ പദ്ധതി 2009നും 2012നും ഇടയ്ക്കാണ് നടപ്പാക്കുക.

എയ്ഡ്സ്, മലമ്പനി എന്നീ രോഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ പുതിയ ചികിത്സ വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിന് പദ്ധതി സഹായകമാകും. പദ്ധതി നടപ്പാകുന്നതോടെ എയ്ഡ്സ് ബാധിച്ചിട്ടുളള 11 ദശലക്ഷം പേര്‍ക്ക് 2012 ഓടെ കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാകുമെന്നാണ് കരുതുന്നത്.

എയ്ഡ്സ് ബാധിച്ച് 2007ല്‍ മൂന്ന് ദശലക്ഷം പേരാണ് കൊല്ലപ്പെട്ടതെന്ന് അന്താ‍രാഷ്ട്ര വികസനത്തിനുള്ള യു കെ അണ്ടര്‍ സെക്രട്ടറി ഡഗ്ലസ് അലക്സാണ്ടര്‍ പറഞ്ഞു. ഓരോ വര്‍ഷവും മലമ്പനി ബാധിച്ച് ഒരു ദശലക്ഷത്തിലധികം ആളുകള്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

WEBDUNIA|
പാവങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ കനത്ത സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലും മറ്റ് വിക്വസര രാജ്യങ്ങളിലും താങ്ങാവുന്ന വിലയ്ക്ക് മരുന്ന് എത്തിക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ വളരെയധികം സഹായം ചെയ്യുന്നുണ്ട്- ഡഗ്ലസ് അലക്സാണ്ടര്‍ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :