കുട്ടികള്‍?..ഹോട്ട്‌ബ്ലോക്ക് പരീക്ഷിക്കൂ

PROPRO
അനപത്യ ദുഖം അനുഭവിക്കുന്ന ദമ്പതികള്‍ രാജ്യത്ത് നിരവധി ഉണ്ട്. പല ചികിത്സകളും നടത്തി ഫലമില്ലാതെ നിരാശരായിരിക്കുന്ന ഇവര്‍ക്ക് സന്തോഷ വാര്‍ത്ത. മുംബൈയിലെ ഡോക്ടര്‍ ദമ്പതികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനായി പുതു മാര്‍ഗ്ഗം വികസിപ്പിച്ചെടുത്തിരിക്കുന്നു.

ചെലവും താരതമ്യേന കുറവാണെന്നതാണ് പുതിയ സാങ്കേതിക വിദ്യയെ ശ്രദ്ധേയമാക്കുന്നത്. അഞ്ജലി, അനിരുദ്ധ മല്‍‌പനി എന്നീ ഡോക്ടര്‍ ദമ്പതികളാണ് ഇന്‍റര്‍ വജിനല്‍ സാങ്കേതിക വിദ്യയില്‍( ഐവിസി) പ്രവര്‍ത്തിക്കുന്ന ‘ഹോട്ട് ബ്ലോക്ക് ’ എന്ന വിദ്യ പുതുതായി വികസിപ്പിച്ചിരിക്കുന്നത്.

ഈ വിദ്യ ഉപയോഗിച്ച് വെറും രണ്ട് രൂപയ്ക്ക് അണ്ഡത്തെയും ബീജത്തെയും സംയോജിപ്പിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . സാധാരണ ഇങ്ങനെ അണ്ഡ-ബീജ സംയോജനം നടത്തണമെങ്കില്‍ അഞ്ച് മുതല്‍ ഏഴ് ലക്ഷം രുപ വരെ വിലയുള്ള ഇങ്കുബേറ്ററുകള്‍ ആവശ്യമാണ്. ഈ ഇങ്കുബേറ്ററുകള്‍ ഉപയോഗിക്കുന്നതിനും വന്‍ തുക ചെലവാകും.

പുതിയ സാങ്കേതിക വിദ്യ അഞ്ച് ദമ്പതികളില്‍ പരീക്ഷിച്ചതായി ഡോ അഞ്ജലി പറഞ്ഞു. ഇതില്‍ രണ്ട് സ്ത്രീകള്‍ ഗര്‍ഭം ധരിച്ചു. പുതിയ സാങ്കേതിക വിദ്യക്ക് നഗരങ്ങളിലും ചെറു പട്ടണങ്ങളിലും പ്രചാരണം കൊടുക്കുകയാണ് ലക്‍ഷ്യമെന്ന് അവര്‍ അറിയിച്ചു.

WEBDUNIA|
ഹോട്ട് ബ്ലോക്കിന് മൊത്തം ചെലവ് 15000 രൂപയാണ്. അണ്ഡ-ബീജ സംയോജനത്തിന് രണ്ട് രൂപ മാത്രമേ ചെലവുള്ളൂ എന്നതും ഇങ്കുബേറ്ററുകള്‍ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. രാജ്യത്ത് 15 ശതമാനം ദമ്പതികള്‍ സന്താനങ്ങള്‍ ഇല്ലാതെ ദുഖിതരായി കഴിയുന്നവരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :