ഇവ രണ്ടും ഒഴിവാക്കാന്‍ തയ്യാറാണോ ? എങ്കില്‍ ഹൃദ്രോഗമെന്ന വില്ലനെ പേടിക്കാതെ ഇരിക്കാം !

ബുധന്‍, 29 നവം‌ബര്‍ 2017 (17:16 IST)

Widgets Magazine
ghee , health , health tips , വെണ്ണ , നെയ്യ് , ആരോഗ്യം , ആരോഗ്യവാര്‍ത്ത

വെണ്ണയും നെയ്യുമെല്ലാം ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശീയര്‍ക്കും ഏറെ പ്രിയങ്കരമാണ്. അകത്താക്കുമ്പോള്‍ നാവിനും മനസ്സിനും സംതൃപ്തി നല്‍കുമെങ്കിലും ഇവ രണ്ടും ജീവനെടുക്കുന്ന വില്ലന്മാരാണെന്നാണ് ഹൃദ്രോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
ബ്രിട്ടണില്‍ നിരോധിക്കാനായാല്‍ ഒരു വര്‍ഷം കുറഞ്ഞത് 3,500 മരണം ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലണ്ടനിലെ ‘ഹാര്‍ട്ട്’ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധന്‍ അഭിപ്രായപ്പെടുന്നു. പൂരിത കൊഴുപ്പുകളാണ് വെണ്ണയിലെ വില്ലന്‍‌മാരെന്നും അവര്‍ പറയുന്നു‍.
 
കുഴപ്പം‌പിടിച്ച ആഹാരരീതി പിന്തുടരാന്‍ ആരും ആഗ്രഹിക്കാറില്ല. വെണ്ണയ്ക്ക് പകരം ആരോഗ്യദായകമായ മറ്റെന്തെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദിവസേന അകത്താക്കുന്ന പൂരിത കൊഴുപ്പ് 8 ഗ്രാമോളം കുറയ്ക്കാന്‍ സാ‍ധിക്കും. 
 
ഭക്ഷണത്തില്‍ നിന്ന് വെണ്ണയെ മാറ്റി നിര്‍ത്തുന്നത് ഹൃദ്രോഗം ഒഴിവാക്കുമെന്നതിനാല്‍ വര്‍ഷം തോറും ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ബ്രിട്ടണില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ഹൃദ്രോഗം മൂലമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 
കൊഴുപ്പ് കുറഞ്ഞ അളവിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിലൂടെ ഹൃദ്രോഗ ശസ്ത്രക്രിയകള്‍ കഴിവതും ഒഴിവാക്കാന്‍ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

സുഹൃത്തിന്റെ തനി സ്വഭാവമറിയണോ ? വളരെ എളുപ്പം... പക്ഷേ ഇത് അറിയണമെന്നു മാത്രം !

സൗഹൃദങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ചില ആളുകളുമായുള്ള സൗഹൃദങ്ങള്‍ ...

news

നിത്യേന പുഷ് അപ്പ് എടുക്കാന്‍ തയ്യാറായിക്കോളൂ... ആയുസ് അല്പ്പം കൂട്ടികിട്ടും !

ജീവിതശൈലി രോഗങ്ങളും തടിയുമെല്ലാം വില്ലനാകുന്ന സമയത്ത് മാത്രമേ പല ആളുകളും വ്യായാമം ...

news

നിത്യേന മൗത്ത്‌വാഷ്​ ഉപയോഗിക്കുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണി ഉറപ്പ് !

ദന്തസംരക്ഷണത്തിനും വായയുടെ​ശുചിത്വത്തിന്റെ ഭാഗമായുമെല്ലാം നിത്യേന മൗത്ത്​വാഷ്​ ...

news

കാര്യങ്ങള്‍ മറക്കാതിരിക്കണോ ? എങ്കില്‍ അറിഞ്ഞോളൂ... ജിമ്മില്‍ പോയാല്‍ മാത്രം മതി !

ഓര്‍മ്മ എന്നത് മനുഷ്യനെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. ഓര്‍മ്മ ശക്തി കൂടുതല്‍ കാലം ...

Widgets Magazine