അറിഞ്ഞോളൂ... ഹൃദയാഘാതം ഒഴിവാക്കുന്നതിന് എച്ഡിഎല്‍ സഹായിക്കില്ല !

ശനി, 2 ഡിസം‌ബര്‍ 2017 (11:44 IST)

ഹൃദയാഘാതം ഒഴിവാക്കുന്നതിനായി എച് ഡി എല്‍(ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍)സഹായിക്കുമെന്ന ധാരണയാണ് പൊതുവെ ഉള്ളത്. എന്നാല്‍ ആ ധാരണ തിരുത്താനുള്ള സമയമായി എന്നാണ് പുതിയ ഗവേഷണങ്ങളില്‍ തെളിയുന്നത്. നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ‍എച് ഡി എല്ലിന്‍റെ തകരാറുളള രൂപം ദോഷകരമാണെന്ന് കണ്ടെത്തി. ഇത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. എച്ച് ഡി എല്ലില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടിനുകളാണ് അപകടകാരികള്‍.
 
രക്തധമനികളില്‍ തടസം ഉണ്ടാകാനുള്ള പ്രധാനകാരണം ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (എല്‍ ഡി എല്‍) ആണ്. എച് ഡി എല്‍ രക്തധമനികളില്‍ നിന്ന് കൊഴുപ്പ് നീക്കുകയും വീക്കമുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതമുണ്ടാകുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട്.
 
കൂടുതല്‍ അളവില്‍ എച് ഡി എല്‍ ഉള്ളവരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. ഒമേഗ 3 ഫാറ്റി ആസിഡ്സ് ഉള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ എച് ഡി എല്‍ ശരിരത്തില്‍ ഉയര്‍ത്താന്‍ കഴിയും. മത്സ്യം , ഒലീവ് എണ്ണ എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ്സ് വര്‍ദ്ധിച്ച അളവില്‍ അടങ്ങിയിട്ടുണ്ട്. ചെറിയ തോതില്‍ മദ്യം കഴിക്കുന്നത് കൊണ്ടും ഇതുണ്ടാകും.
 
എന്നാല്‍, പുതിയ ഗവേഷണത്തില്‍ തെളിയുന്നത് എച് ഡി എല്ലില്‍ അടങ്ങിയിട്ടുള്ള ചില പ്രോട്ടീനുകള്‍ അപകടകാരികളാണെന്നാണ്. എച് ഡി എല്ലിലെ തന്മാത്രകളില്‍ ഈ പ്രോട്ടീനുകള്‍ കൂടുതല്‍ അളവില്‍ ഉണ്ടെങ്കില്‍ അത് ദോഷകരമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. എച് ഡി എല്ലിന്‍റെ അളവ് കൂട്ടിയതു കൊണ്ട് മാത്രം കാര്യമില്ലെന്നാണ് പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്. പ്രയോജനകരമായ പ്രോട്ടീനുകളുടെ അളവാണ് വര്‍ദ്ധിപ്പിക്കേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഒരാഴ്ച ഈ പഴം കഴിക്കൂ... ബിപി എന്ന വില്ലനെ പിന്നെ പേടിക്കേണ്ടി വരില്ല !

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് പേരക്ക. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാ​മി​ൻ സി, ...

news

ഇവ രണ്ടും ഒഴിവാക്കാന്‍ തയ്യാറാണോ ? എങ്കില്‍ ഹൃദ്രോഗമെന്ന വില്ലനെ പേടിക്കാതെ ഇരിക്കാം !

വെണ്ണയും നെയ്യുമെല്ലാം ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശീയര്‍ക്കും ഏറെ പ്രിയങ്കരമാണ്. ...

news

സുഹൃത്തിന്റെ തനി സ്വഭാവമറിയണോ ? വളരെ എളുപ്പം... പക്ഷേ ഇത് അറിയണമെന്നു മാത്രം !

സൗഹൃദങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ചില ആളുകളുമായുള്ള സൗഹൃദങ്ങള്‍ ...

news

നിത്യേന പുഷ് അപ്പ് എടുക്കാന്‍ തയ്യാറായിക്കോളൂ... ആയുസ് അല്പ്പം കൂട്ടികിട്ടും !

ജീവിതശൈലി രോഗങ്ങളും തടിയുമെല്ലാം വില്ലനാകുന്ന സമയത്ത് മാത്രമേ പല ആളുകളും വ്യായാമം ...

Widgets Magazine