മനമറിഞ്ഞ് പ്രവര്‍ത്തിക്കും കം‌പ്യൂട്ടര്‍

WEBDUNIA|
മനമറിഞ്ഞ് പ്രവര്‍ത്തിക്കും കം‌പ്യൂട്ടര്‍

മനുഷ്യന്‍റെ ആംഗ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കം‌പ്യൂട്ടര്‍ എന്നത് ഒരു ഭ്രാന്തന്‍ ചിന്ത എന്നാകും ആദ്യം കേള്‍ക്കുമ്പോള്‍ തോന്നുക. എന്നാല്‍ ഇത്തരമൊരു സ്വപ്നത്തിന് യാഥാര്‍ഥ്യത്തിന്‍റെ നിറം നല്‍കാനാണ് എച്ച് പി. ടച്ച് സ്ക്രീന്‍ കം‌പ്യൂട്ടറുകള്‍ പുറത്തിറങ്ങിയതോടെയാണ് ആം‌ഗ്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്ന കം‌പ്യൂട്ടര്‍ വികസിപ്പിച്ചെടുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

അധികം വൈകാതെ ഇതൊരു യാഥാര്‍ഥ്യമായി മാറുമെന്ന് ഇന്ത്യയിലെ എച്ച് പി ലാബ്സിന്‍റെ ഡയറക്‌ടര്‍ അജയ് ഗുപത് അവകാശപ്പെട്ടു. മനുഷ്യന്‍റെ ആം‌ഗ്യങ്ങള്‍ മനസിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കം‌പ്യൂട്ടറുകളാണ് നാളത്തെ കം‌പ്യൂട്ടര്‍ ലോകം കീഴടക്കുകയെന്നണ് എച്ച് പിയുടെ വിലയിരുത്തല്‍.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിലുള്ള എച്ച് പിയുടെ പരീക്ഷണശാലയില്‍ ഇത്തരം കം‌പ്യൂട്ടറുകള്‍ വികസിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നത്. ആംഗ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍ഫേസ് രൂപീകരിക്കുകയാണ് എച്ച് പിയുടെ ഇന്ത്യയിലെ പരീക്ഷണശാല ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ പദ്ധതികളില്‍ ഒന്ന്.

ഇക്കാര്യത്തില്‍ കാര്യമാത്രമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആംഗ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കം‌പ്യൂട്ടര്‍ പുറത്തിറങ്ങാന്‍ കുറച്ച് സമയം കൂടി എടുക്കുമെന്നും ഗുപ്ത വിശദമാക്കി. മനുഷ്യ ശബ്‌ദം തിരിച്ചറിയാന്‍ കം‌പ്യൂട്ടറിനെ പര്യാപ്തമാക്കുന്ന കാര്യത്തില്‍ ഏറെ ഗവേഷണങ്ങള്‍ നടന്നു വരുന്നുണ്ട്.

വെബ് കൂടുതല്‍ ലഘൂകരിക്കാന്‍ ലക്‌ഷ്യമിട്ടുള്ള പരീക്ഷണങ്ങളും എച്ച് പിയുടെ ഇന്ത്യയിലെ പരീക്ഷണശാലയില്‍ നടന്നു വരുന്നുണ്ട്. വിവിധ ഉപകരണങ്ങളിലെ വെബ് ഉറവിടങ്ങളില്‍ നിന്നും തയ്യാറാക്കി വച്ചിരിക്കുന്ന ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് എച്ച് പിയുടെ ലക്‍ഷ്യം. വിവര സാങ്കേതിക വിദ്യയുടെ വിസ്ഫോടനം, ഉള്ളടക്കത്തിന്‍റെ മറുമൊഴി, ദീര്‍ഘകാല നിലനില്‍പ്പ്, വിവേകപരമായ അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് എച്ച് പി കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് ഗുപ്ത വിശദമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :