ഫേസ്ബുക്ക് സുരക്ഷിതമാവുന്നു

PROPRO
പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ ഫേസ്ബുക് യുവജനങ്ങളെയും കുട്ടികളെയും ലക്‍ഷ്യമാക്കി കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. കൌമാരക്കാര്‍ ലൈംഗികതയിലും സൈബര്‍ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നത് ഒഴിവാക്കാനുദ്ദ്യേശിച്ചാണ് ഫേസ്ബുക് അമേരിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നാല്‍പ്പതൊളം സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ലൈംഗിക കുറ്റവാളികളെ സൈറ്റില്‍ നിന്ന് നീക്കം ചെയ്യാനും 18 വയസിന്നു താഴെയുളള ഉപയോക്താക്കളുമായി മറ്റ് ഉപയോക്താകള്‍ ബന്ധപ്പെടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഫേസ്ബുക് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തിരിച്ചറിയാനായി ജനുവരിയില്‍ പ്രത്യേക സംഘത്തെ ഫേസ്ബുക് നിയോഗിച്ചിരുന്നു.

അമേരിക്കയിലെ വാഷിങ്‌ടണ്‍ ഡിസിയടക്കം 49 സ്റ്റേറ്റിലെയും സ്റ്റേറ്റ് പ്രതിനിധികളുമായി ഫേസ്ബുക് അധികൃതര്‍ ഇതുസംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്. സുരക്ഷിതത്വവും വിശ്വാസ്യതയുമുളള ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി സൈറ്റെന്ന ഫേസ്ബുക്കിന്‍റെ ലക്‍ഷ്യത്തിലേയ്ക്കുളള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ഫേസ്ബുക് ചീഫ് പ്രൈവസി ഓഫീസര്‍ ക്രിസ് കെല്ലി പറഞ്ഞു.

പുതിയ സുരക്ഷാ സംവിധനങ്ങള്‍ നിലവില്‍ വരുന്നതോടെ ഫേസ്ബുക് ഉപയോക്താകള്‍ക്ക് ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഒളിപ്പിച്ചുവയ്ക്കാനും ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തവരെ ഒഴിവാക്കാനുമാവും. അതുപോലെ പുകയിലയുടെയും മദ്യത്തിന്‍റെയും പരസ്യങ്ങള്‍ 18 വയസിനു താഴെയുളളവ്രുടെ ഹോം പേജില്‍ വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. മറ്റൊരു വ്യക്തിയ്ക്ക് 18 വയസു തികയാത്തവര്‍ വ്യക്തിഗത വിരങ്ങള്‍ നല്‍കുന്നതിന് മുമ്പ് മുന്നറിയിപ്പ് സന്ദേശം നല്‍കും.

ഹാര്‍ട്ട്ഫോര്‍ഡ്| PRATHAPA CHANDRAN|
അതുപോലെ തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം എന്തെല്ലാം സന്ദേശങ്ങള്‍ കാണണമെന്ന് ഫേസ്ബുക് ഉപയോക്തക്കള്‍ക്ക് നിര്‍ണയിക്കാനാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :