ഹോണ്ടയുടെ ഫിറ്റ് ഷി: ഇത് ആണുങ്ങള്‍ക്കല്ല!

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ പുതിയ കാര്‍ പുറത്തിറക്കിയിരിക്കുന്നു. ഇതു കേട്ട് ആണുങ്ങളാരും അടുക്കേണ്ട. ഇത് സ്ത്രീകള്‍ക്കുള്ള കാറാണ്, പേര് ഫിറ്റ് ഷി. കാറിന്റെ നിറത്തില്‍ തുടങ്ങി എല്ലാകാര്യങ്ങളും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണ്. സ്ത്രീകള്‍ ഉപയോഗിക്കുന്ന ഐ ഷാഡോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നിറങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

കാറിന്റെ വിന്റ്സ്ക്രീനിനും പ്രത്യേകതയുണ്ട്. ഇത് സ്ത്രീകളുടെ ചര്‍മ്മത്തിന്റെ ചുളിവുകള്‍ ഇല്ലാതാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനം ഓടിക്കുന്നയാളിന്റെ ചര്‍മത്തിനനുസിരിച്ചാണ് ഇതിന്റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിക്കുന്നത്.

സ്റ്റിയറിങ്ങിലും വീല്‍, സീറ്റ് എന്നിവിടങ്ങളിലും പിങ്ക് നിറത്തിലുള്ള ചിത്രപ്പണികള്‍, സിഗററ്റ് ലൈറ്ററിന് പകരം ലിപ്സ്റ്റിക്, വാനിറ്റി മിറര്‍ എന്നിവയും പുതിയ കാറിന്റെ പ്രത്യേകതകളാണ്. ഏകദേശം 17,500 ഡോളറാണ് ഈ വാനിറ്റി കാറിന്റെ വില.

എന്നാല്‍ ഈ കാര്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല. ആദ്യഘട്ടത്തില്‍ ജപ്പാനിലെ സ്ത്രീകള്‍ക്ക് മാത്രമെ ഈ കാര്‍ ഓടിക്കാനാവു. ഇന്ത്യയിലും ഉടന്‍ ഫിറ്റ്‌ ഷീ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :