സ്വര്‍ണ ഇറക്കുമതി നിയന്ത്രണം തുടരും

കൊച്ചി| WEBDUNIA| Last Modified വെള്ളി, 14 ഫെബ്രുവരി 2014 (15:59 IST)
PRO
സ്വര്‍ണ ഇറക്കുമതിയില്‍ ഇളവു നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി വാണിജ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും ഇറക്കുമതി നിയന്ത്രണം തുടര്‍ന്നേക്കും.

രാജ്യത്തെ ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി വരുതിയിലാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയതോടെയാണ് ഇതുസംബന്ധിച്ച പ്രതീക്ഷ അസ്ഥാനത്തായത്. ബജറ്റ് അവതരണത്തോടെയേ കറന്റ് അക്കൗണ്ട് കമ്മിയുടെ നിലയെക്കുറിച്ച് കൃത്യമായ ധാരണ കൈവരൂ എന്നും അതുവരെ ഇളവിന് സാധ്യതയില്ലെന്നും ധനമന്ത്രി അറിയിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :