ചവറുകൂനയില്‍ സ്വര്‍ണ നെക്ലേസുകളും മോതിരങ്ങളും!

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
ചൈനയിലാണ് ചവറുകൂനയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികള്‍ ആണ് ഇത് കണ്ടെത്തിയത്.

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു വെയിസ്റ്റ് സ്റ്റേഷനില്‍ ആണ് സംഭവം. ശുചീകരണ തൊഴിലാളികളായ ലിയു യുഹൌയും ഭാര്യയും ചേര്‍ന്ന് മാലിന്യകൂമ്പാരം നീക്കുന്നതിനിടെ രണ്ട് പെട്ടികള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ണമോതിരങ്ങളും നെക്ലേസുകളും ആയിരുന്നു ഇതില്‍ നിറയെ.

ഒരു ജ്വല്ലറി ഡീലറുടേതാണ് കണ്ടെത്തിയ സ്വര്‍ണം. സ്വര്‍ണം നഷ്ട്രപ്പെട്ടതായി കാണിച്ച് ഇയാള്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. സ്വര്‍ണം ഇയാള്‍ക്ക് കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :