സ്വര്‍ണ വില കുറഞ്ഞു

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 29 ജനുവരി 2014 (11:02 IST)
PRO
സ്വര്‍ണവില പവന്‌ 160 കുറഞ്ഞ്‌ 22,000 രൂപയായി. ഗ്രാമിന്‌ 20 രൂപ കുറഞ്ഞ്‌ 2,750 രൂപയായി. രാജ്യാന്തര വിപണിയില്‍ കുറഞ്ഞതാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌.

തുടര്‍ച്ചയായ രണ്ടാം ദിവസമാണു സ്വര്‍ണവില കുറയുന്നത്‌. ഒരു പവന്‌ 21,920 രൂപ നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌. ഇടയ്ക്ക്‌ 22,400 രൂപ വരെയെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :