സ്റ്റേറ്റ് ബാങ്ക് ഭവന വായ്പാ നിരക്ക് ഉയര്‍ത്തി

മുംബൈ| WEBDUNIA| Last Modified വെള്ളി, 2 ഏപ്രില്‍ 2010 (11:40 IST)
PRO
PRO
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വയ്പാ നിരക്ക് ഉയര്‍ത്തി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ ബാധകമായിരിക്കും.

എട്ട് ശതമാനമായിരുന്നു നിലവിലെ നിരക്ക്. ഒരു വര്‍ഷം മുമ്പാണ് ബാങ്ക് ഈ നിരക്ക് പ്രഖ്യാപിച്ചത്. പുതിയ തീരുമാനമനുസരിച്ച് ആദ്യ വര്‍ഷം ഈ നിരക്ക് തന്നെ തുടരും. എന്നാല്‍ രണ്ടാം വര്‍ഷം മുതല്‍ വര്‍ദ്ധന ബാധകമാകും. ഫണ്ടുകളുടെ മൂല്യം ഉയര്‍ന്നതാണ് ഭവന വായ്പാ നിരക്ക് ഉയര്‍ത്താന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 31 വരെ എസ്ബിഐക്ക് രണ്ട് സ്കീമുകളാണുണ്ടായിരുന്നത് - ഈസി ഭവന വായ്പയും (50 ലക്ഷം വരെ), അഡ്വാന്‍റേജ് ഭവന വായ്പയും (50 ലക്ഷത്തിന് മുകളില്‍). ഏപ്രില്‍ ഒന്നുമുതല്‍ ഈ രണ്ട് സ്കീമുകളും ഒന്നിപ്പിക്കും. പുതിയ നിരക്കനുസരിച്ച് ആദ്യ വര്‍ഷം എട്ട് ശതമാനവും രണ്ടും മൂന്നും വര്‍ഷങ്ങളില്‍ ഒമ്പത് ശതമാനവുമായിരിക്കും പലിശ.

നാലാം വര്‍ഷം മുതല്‍ പത്ത് ശതമാനമായിരിക്കും പലിശ നിരക്ക്. ഫലത്തില്‍ 50 ബേസിസ് പോയിന്‍റിന്‍റെ വര്‍ദ്ധനയാണ് ബാങ്ക് വായ്പാ നിരക്കില്‍ വരുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :