സംസ്ഥാനത്ത് പുതുക്കിയ പെട്രോള്‍ നിരക്ക്

തിരുവനന്തപുരം| അവിനാഷ്. ബി|
സംസ്ഥാനത്ത് വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ പെട്രോള്‍,ഡീസല്‍ വില പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ലിറ്ററിന് 2.93 രൂപയും ഡീസല്‍ ലിറ്ററിന് 2.82 രൂപയുമാണ് വര്‍ദ്ധിച്ചത്.

പുതുക്കിയ നിരക്ക് അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 50.27 രൂപയും ഡീസലിന് 38.97 രൂപയും എറണാകുളത്ത് പെട്രോള്‍ ലിറ്ററിന് 50.04 രൂപയും ഡീസലിന് 38.72 രൂപയും കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 50.37 രൂപയും ഡീസലിന് 38.01 രൂ‍പയുമായി.

ബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും കസ്റ്റംസ് തീരുവ 2.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായും എക്സൈസ് തീരുവ ലിറ്ററിന് ഒരു രൂപ വര്‍ദ്ധിപ്പിച്ച് 14.35 രൂപയാക്കുകയും ചെയ്തതോടെയാണ് വിലവര്‍ദ്ധന പ്രാബല്യത്തിലാവുന്നത്. ഇന്ധന വില വര്‍ദ്ധിച്ചത് ചരക്കു നീക്കത്തിനുള്ള ചെലവ് വര്‍ദ്ധിപ്പിക്കുമെന്നത് വ്യക്തമാണ്. ഇത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ബഹുഭൂരിപക്ഷം ജനങ്ങളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :