സ്ഥലം വാങ്ങുമ്പോള്‍ ഗേറ്റഡ് കമ്യൂണിറ്റിയില്‍ വാങ്ങിയാല്‍... ചില ഗുണങ്ങളുണ്ട്, ചില ദോഷങ്ങളും!

ഗേറ്റഡ് കമ്മ്യൂണിറ്റി - ഗുണങ്ങളും ദോഷങ്ങളും

gated community, real estate, House, Home, Flat, Appartument, ഗേറ്റഡ് കമ്യുണിറ്റി, റിയല്‍ എസ്‌റ്റേറ്റ്, വീട്, ഫ്ലാറ്റ്, അപ്പാര്‍ട്ടുമെന്‍റ്, ഗേറ്റഡ് കമ്യൂണിറ്റി
Last Modified വ്യാഴം, 7 ജൂലൈ 2016 (20:35 IST)
പഞ്ചാബി ഹൗസ് എന്ന സിനിമയില്‍ പഞ്ചാബികളുടെ വീട്ടില്‍ നിരവധി കുടുംബം ഉണ്ടെന്ന് കേട്ട രമണന്‍ ചോദിക്കുന്ന ചോദ്യമുണ്ട് 'എങ്കില്‍ ഇതൊരു ജില്ലയായി അങ്ങ് പ്രഖ്യാപിച്ചുകൂടേ?'. രമണന്റെ ചേദ്യം വേണമെങ്കില്‍ ഗേറ്റഡ് കമ്മ്യൂണിറ്റിയുടെ കാര്യത്തിലും പലര്‍ക്കും ഉന്നയിച്ചേക്കാം. ഏതാണ്ട് അതു തന്നെയാണ് ഗേറ്റഡ് കമ്യൂണിറ്റികളും. ഒരു വീട്ടില്‍ നിരവധി കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന കൂട്ടുകുടുംബം എന്ന ആശയത്തിന്റെ മറ്റൊരു രൂപം.

ഒരു ഗേറ്റിനുള്ളില്‍ നിരവധി വീടുകള്‍, അനേകം കുടുംബങ്ങള്‍. ഫ്ലാറ്റുകള്‍ പോലെ തന്നെ ഇന്നത്തെ തലമുറയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഗേറ്റഡ് കമ്മ്യൂണിറ്റിയും. ഗേറ്റിനുള്ളില്‍ വലിയ ഭൂമി ഓരോ പ്ലോട്ടുകളായി വില്‍പ്പന നടത്തുന്നു. താത്പര്യമുള്ളവര്‍ക്ക് വാങ്ങി വീട് നിര്‍മ്മിക്കാം. സ്വിംമ്മിഗ് പൂളും കളിസ്ഥലങ്ങളും ജിമ്മും മുതല്‍ സ്‌കൂളും ബാങ്കും വരെ ഉള്ള ഗേറ്റഡ് കമ്മ്യൂണിറ്റികള്‍ നിലവിലുണ്ട്. സുരക്ഷയും നിരവധി സൗകര്യങ്ങളും ഗേറ്റഡ് കമ്മ്യൂണിറ്റി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ചില ദോഷങ്ങളും ഇതിനുണ്ട്.

ഗുണങ്ങള്‍

സെക്യൂരിറ്റി സംവിധാനം അടക്കമുള്ള മികച്ച സുരക്ഷ ചുരുങ്ങിയ ചെലവില്‍ ലഭിക്കുന്നു എന്നതു തന്നെയാണ് ഗേറ്റഡ് കമ്മ്യൂണിറ്റിയുടെ പ്രധാന പ്രത്യേകത. നിരവധി കുടുംബങ്ങള്‍ ചേരുന്നതിനാല്‍ സെക്യൂരിറ്റി സംവിധാനത്തിനും അറ്റകുറ്റപണിക്കുമുള്ള ചെലവുകള്‍ വീതിച്ചെടുത്താല്‍ മതിയാകും.

ഗേറ്റഡ് കമ്യൂണിറ്റിക്കുള്ളില്‍ അപരിചിതരായ ആരെങ്കിലും കടന്നുവരികയോ മുന്‍കൂട്ടി തയ്യാറാക്കാത്ത പരിപാടികള്‍ നടക്കുകയോ ചെയ്യില്ല.

നിരവധി കുടുംബങ്ങള്‍ ചേര്‍ന്നായതിനാല്‍ സ്വിമ്മിംഗ് പൂള്‍, ജിം തുടങ്ങിയ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാനാവും.

സാമ്പത്തികമായും വിദ്യാഭ്യാസമായും ഉയര്‍ന്നു നില്‍ക്കുന്നവരാണ് താമസിക്കാനായി ഗേറ്റഡ് കമ്മ്യൂണിറ്റിയെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ അയല്‍വാസികളും ജീവിക്കുന്ന ചുറ്റുപാടുകളും തങ്ങളെ പോലെ തന്നെയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യവും ഇതു തന്നെ.

പരമാവധി സൗകര്യങ്ങള്‍ ഗേറ്റിന് ഉള്ളില്‍ തന്നെ ലഭിക്കുകയും സെക്യൂരിറ്റി സംവിധാനം അടക്കമുള്ളതിനാലും ചെറിയ കുടുംബത്തിനും പ്രായമായവര്‍ക്കും സ്വകാര്യത ഇഷ്ടപെടുന്നവര്‍ക്കുമെല്ലാം ഏറ്റവും അനുയോജ്യം ഗേറ്റഡ് കമ്യൂണിറ്റി ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദോഷങ്ങള്‍

ഗേറ്റഡ് കമ്മ്യൂണിറ്റിയില്‍ വീട് നിര്‍മ്മിക്കുമ്പോള്‍ ഇരട്ടി ചെലവായിരിക്കും. ഭൂമിയുടെ വിലയും വീട് നിര്‍മ്മിക്കാനുള്ള ചെലവും.

സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീട് നിര്‍മ്മിക്കുന്നതിന് ഗേറ്റഡ് കമ്മ്യൂണിറ്റിയില്‍ ചില പരിമിതികള്‍ ഉണ്ടായിരിക്കും. സ്വന്തമായി സ്വമ്മിംഗ് പൂള്‍ അടക്കമുള്ള സൗകര്യം ആഗ്രഹിക്കുന്നവര്‍ക്ക് ഗേറ്റഡ് കമ്മ്യൂണിറ്റി അസൗകര്യമായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :