‘ചുന്ദരിപെണ്ണിനെ’ വീണ്ടും അണിയിച്ചൊരുക്കി മെര്‍ക്കുറി ആര്‍ട്ട് ഹൗസ്; പാട്ടിന്റെ കവര്‍ പതിപ്പ് ശ്രദ്ധേയമാകുന്നു

ചാര്‍ലി എന്ന ദുല്‍ഖര്‍ ചിത്രത്തിലെ ‘ചുന്ദരിപ്പെണ്ണേ’ എന്ന പാട്ടിന്റെ കവര്‍ പതിപ്പ് ശ്രദ്ധേയമാകുന്നു. അവതരണത്തിലും ആലാപനത്തിലും വ്യത്യസ്തത പുലര്‍ത്തിയ ആല്‍ബം ഒരാഴ്ച്ചയ്ക്കകം തന്നെ മുപ്പതിനായിരത്തോളം പ

rahul balan| Last Updated: ഞായര്‍, 27 മാര്‍ച്ച് 2016 (12:55 IST)

ചാര്‍ലി എന്ന ദുല്‍ഖര്‍ ചിത്രത്തിലെ ‘ചുന്ദരിപ്പെണ്ണേ’ എന്ന പാട്ടിന്റെ കവര്‍ പതിപ്പ് ശ്രദ്ധേയമാകുന്നു.
അവതരണത്തിലും ആലാപനത്തിലും വ്യത്യസ്തത പുലര്‍ത്തിയ ആല്‍ബം ഒരാഴ്ച്ചയ്ക്കകം തന്നെ മുപ്പതിനായിരത്തോളം പേരാണ് യൂടൂബില്‍ കണ്ടത്. ഒരുകൂട്ടം മാധ്യമ വിദ്യാര്‍ത്ഥികളുടെ തേതൃത്വത്തില്‍ ‘ക്രിയേറ്റീവ് കണക്ട്’ ആണ് ആല്‍ബം പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്.


ഛായാഗ്രഹണത്തിലും എഡിറ്റിങ്ങിലും ആല്‍ബം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. യുക്തിരാജ് കടലുണ്ടി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച ആല്‍ബത്തിന്റെ എഡിറ്റിങ്ങ് വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത് ശ്രീവിഷ്ണുവാണ്.

മെര്‍ക്കുറി ആര്‍ട്ട് ഹൗസ് എന്ന യുവ കലാകാരന്മാരുടെ കൂട്ടായ്മയാണ് ‘ചുന്ദരിപെണ്ണിനെ’ വീണ്ടും അണിയിച്ചൊരുക്കിയത്. ചാര്‍ലിയില്‍
ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ഗാനം ഗോകുല്‍ ഹര്‍ഷനാണ് പാടിയിരിക്കുന്നത്. ദയാന വേണു, ഗോകുല്‍ ഹര്‍ഷന്‍ എന്നിവരാണ് ആല്‍ബത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അബിന്‍ കെ തോമസ്, ആന്റണി എന്നിവരാണ് കീ ബോര്‍ഡ് വായിച്ചിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :