സെല്‍ഫിയെടുക്കുന്നതിനിടെ യുവതി ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് കടലിലേക്ക് വീണ് മരിച്ചു

300 അടി ഉയരമുള്ള ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കോളെജ് വിദ്യാര്‍ത്ഥിനി കടലില്‍ വീണ് മരിച്ചു.

ഗോകര്‍ണം| rahul balan| Last Modified വ്യാഴം, 2 ജൂണ്‍ 2016 (18:34 IST)
300 അടി ഉയരമുള്ള ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കോളെജ് വിദ്യാര്‍ത്ഥിനി കടലില്‍ വീണ് മരിച്ചു. ജോധ്പൂര്‍ നിയമ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായ പ്രണിത മെഹ്ത(21)യാണ് മരിച്ചത്. കര്‍ണാടകയിലെ ഗോകര്‍ണം ബീച്ചില്‍ വെച്ചായിരുന്നു സംഭവം. ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവതി കാല്‍ വഴുതി കടലിലേക്ക് വീഴുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശിയാണ് പ്രണിത.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അവധിക്കാലം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഗോകര്‍ണത്ത് എത്തിയതായിരുന്നു
പ്രണിത. പ്രണിത കടലിലേക്ക് വീണയുടനെ സുഹൃത്തുക്കള്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈ ഗോവ യാത്രയ്ക്ക് ശേഷമാണ് പ്രണിതയും സുഹൃത്തുക്കളും ഗോകര്‍ണ ബീച്ചിലെത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :