മാരുതി സുസുകി 4000 കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡല്‍ഹി| WEBDUNIA|
PRO
അടുത്ത സാമ്പത്തിക വര്‍ഷം മാരുതി സുസുകി 4000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇന്നലെ ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ്‌ യോഗം ഇതിനു അനുമതി നല്‍കി.

പുതിയ മോഡല്‍ പുറത്തിറക്കുന്നതിനോടൊപ്പം, വിപണനം, വിവിധ പരീക്ഷണങ്ങള്‍ എന്നിവ നടത്താനും കൂടിയുള്ളതാണു നിക്ഷേപ പദ്ധതികള്‍. എസ്‌എഖ്സ്‌ ഫോര്‍, എസ്‌-ക്രോസ്‌, സിയാസ്‌ എന്നീ മോഡലുകള്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇതില്‍ എസ്‌ ക്രോസ്‌ ഈ വര്‍ഷം പുറത്തിറക്കിയേക്കും. എസ്‌യുവി വികസിപ്പിക്കുന്ന നടപടിയുമായും കമ്പനി മുന്നോട്ടു പോകുന്നുണ്ട്‌. ഇത്‌ അടുത്ത വര്‍ഷം നിരത്തിലിറക്കാനുള്ള ശ്രമത്തിലാണു മാരുതി. ഹരിയാനയിലെ 600 ഏക്കര്‍ സ്ഥലത്ത്‌ പുതിയ ആര്‍ ആന്‍ഡ്‌ ഡി വിഭാഗം വികസിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :