ലാവ്‌ലിന്‍ ഇടപാടില്‍ 266 കോടിയുടെ നഷ്ടം; പിണറായിക്ക് വ്യക്തമായ പങ്കെന്ന് സര്‍ക്കാര്‍

കൊച്ചി| WEBDUNIA|
PRO
PRO
ലാവ്‌ലിന്‍ ഇടപാടില്‍ 266 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇക്കാര്യത്തില്‍ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുളള പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നുകൊണ്ടാണ് സര്‍ക്കാര്‍ നഷ്ടത്തിന്റെ പുതിയ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെക്കൊണ്ട് പദ്ധതി നവീകരണം നടത്തിയിരുന്നെങ്കില്‍ 123 .73 കോടി ചെലവേ വരുമായിരുന്നുളളു, എന്നാല്‍ ലാവ്‌ലിനെ ഏല്‍പ്പിച്ചതുവഴി ചെലവായത് 389.98 കോടി രൂപയാണ്. അതായത് 266. 25 കോടിയുടെ നഷ്ടം.

ആഗോള ടെന്‍ഡര്‍ വിളിക്കാതെ ലാവ്‌ലിന് കരാര്‍ നല്‍കിയതില്‍ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ പങ്കുണ്ട്. പിണറായി അറിയാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വിദേശ കരാറില്‍ ഒപ്പിടില്ല. കരാര്‍ നടപ്പാക്കുന്നതിലും വലിയ പാളിച്ചകള്‍ പറ്റി. ഈ പാളിച്ച കൊണ്ടാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന 98.3 കോടി രൂപ കിട്ടാതെ പോയത്.

എസ്എന്‍സി ലാവ്‌ലിനുമായുണ്ടാക്കിയ കരാറില്‍ 6.8 പലിശ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന നിരവധി കാര്യങ്ങള്‍ പലിശ പതിന്‍മടങ്ങാക്കി. ഇക്കാര്യത്തില്‍ പ്രതികള്‍ അധികാര ദുര്‍വിനിയോഗവും ഗൂഢാലോചനയും നടത്തി. ഈ തെളിവുകള്‍ മാനിക്കാതെയാണ് കീഴ്ക്കോടതി പിണറായി വിജയനന്‍ അടക്കമുളള പ്രതികളെ വെറുതെവിട്ടതെന്നും ഈ വിധി റദ്ദാക്കി വിചാരണ വേണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :