കാജല്‍ അഗര്‍വാളിനെ മാറ്റി, പകരം ഒന്നരക്കോടിക്ക് നയന്‍സ് എത്തി!

WEBDUNIA|
PRO
‘ഇത് കതിര്‍‌വേലന്‍ കാതല്‍’ സൂപ്പര്‍ഹിറ്റായി മാറുകയാണ്. തമിഴില്‍ നയന്‍‌താരയ്ക്ക് തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ഹിറ്റ്. മുമ്പ് ആരംഭം, രാജാറാണി എന്നീ തകര്‍പ്പന്‍ വിജയങ്ങള്‍ കൂടിയായപ്പോള്‍ തമിഴകത്ത് താരറാണിപ്പട്ടത്തിന് ഇപ്പോള്‍ നയന്‍സിന് എതിരാളി ആരുമില്ല!

കതിര്‍വേലന്‍ കാതലിലെ നായകന്‍ ഉദയാനിധി സ്റ്റാലിന്‍റെ പുതിയ ചിത്രമായ ‘നന്‍‌പേന്‍‌ടാ’യില്‍ കാജല്‍ അഗര്‍വാളിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ‘ഇത് കതിര്‍‌വേലന്‍ കാതല്‍’ വന്‍ വിജയമായതോടെ കാജലിനെ മാറ്റി നയന്‍‌സിനെ തന്നെ നായികയായി നിശ്ചയിച്ചിരിക്കുകയാണ്.

ഒന്നരക്കോടി രൂപയാണ് ഈ സിനിമയ്ക്ക് നയന്‍‌താരയ്ക്ക് ലഭിക്കുന്ന പ്രതിഫലം. 50 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. കുംഭകോണത്ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉദയാനിധി സ്റ്റാലിന്‍ തന്നെയാണ് ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍.

ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി കാജല്‍ അഗര്‍വാളിനും ഉദയാനിധി അഡ്വാന്‍സ് നല്‍കിയിരുന്നു. അത് തിരികെ വാങ്ങിയിട്ടില്ല. നന്‍‌പേന്‍‌ടായ്ക്ക് ശേഷം ഉദയാനിധി ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ ആയിരിക്കും നായിക എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :