മാരുതി വില്‍പ്പനയില്‍ വര്‍ധന

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 2 മാര്‍ച്ച് 2011 (12:52 IST)
PRO
PRO
രാജ്യത്തെ പ്രമുഖവാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പനയില്‍ വര്‍ധന. ഫെബ്രുവരിയിലെ വില്‍പ്പന 15.51 ശതമാനം വര്‍ധിച്ച് 1,11,645 യൂണിറ്റുകളായെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇത് 96,650 യൂണിറ്റുകളായിരുന്നു. മാരുതിയുടെ ആഭ്യന്തര വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 19.79 ശതമാനം വര്‍ധനയാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. 2010 ഫെബ്രുവരിയില്‍ 84,765 യൂണിറ്റുകളായിരുന്നത് 1,01,543 ആയിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.

അതേസമയം കയറ്റുമതി കുറഞ്ഞിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 11,885 യൂണിറ്റുകളായിരുന്നത് 10,102 ആയിട്ടാണ് കുറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :