സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ ഇന്നുമുതല്‍ സമരത്തില്‍

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ ഇന്നുമുതല്‍ നിസ്സഹകരണ സമരത്തില്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ ജി എം ഒ എയുടെ ആഭിമുഖ്യത്തില്‍ സമരം തുടങ്ങിയിരിക്കുന്നത്.

സമരത്തിന്റെ ഭാഗമായി പള്‍സ് പോളിയോ ദിനമായ ഇന്ന് വഞ്ചനാദിനമായി കെ ജി എം ഒ എ ആചരിക്കും. സമരത്തിന്റെ ഭാഗമായി വി ഐ പി ഡ്യൂട്ടികള്‍, മെഡിക്കല്‍ ക്യാംപുകള്‍, മാസാവലോകന യോഗങ്ങള്‍, റിപ്പോര്‍ട്ട്‌ നല്‍കല്‍ എന്നിവയില്‍ നിന്ന് ഡോക്‌ടര്‍മാര്‍ വിട്ടുനില്‍ക്കും.

ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പ്രത്യേക അലവന്‍സ്‌ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുക, സ്പെഷ്യാലിറ്റി കേഡര്‍ നിയമനത്തിലെ അപാകതകള്‍ പരിഹരിക്കുക, സേവന വേതന വ്യവസ്ഥകളില്‍ കൃത്യമായ പരിഷ്കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ നിസഹകരണ സമരം ആരംഭിച്ചിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :