കോഴിക്കോട്ട് ബസപകടത്തില്‍ 4 മരണം

കോഴിക്കോട്| WEBDUNIA|
WD
കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നാല് സ്ത്രീകള്‍ മരിച്ചു. 25 പേര്‍ക്ക് പരുക്ക് പറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.

ബേപ്പൂരില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ട്രാഫിക് സിഗ്നല്‍ സംബന്ധിച്ച ആശയക്കുഴപ്പം മൂലമാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകട മേഖലയായ തൊണ്ടയാട് ബൈപാസിലാണ് അപകടം നടന്നത്. നേരത്തെയും സിഗ്നല്‍ സംവിധാനത്തിലെ അപാകതകള്‍ മൂലം ഇവിടെ അപകടങ്ങള്‍ നടന്നിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആ‍ശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തങ്കം, പ്രേമലത, സജിനി, ഗിരിജ എന്നിവരാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :