മാരുതി 800ഉം ഓര്‍മ്മയിലേക്ക് ഓടിമറയുന്നു

ഹൈദരാബാദ്| WEBDUNIA| Last Modified ശനി, 8 ഫെബ്രുവരി 2014 (09:36 IST)
PRO
ഒരുകാലത്ത് സാധാരണക്കാരന്റെ കാര്‍ എന്ന സ്വപ്നത്തിന് ഇടം നല്‍കിയ മോഡല്‍ പൂര്‍ണമായി ഇനി ചരിത്രമാകും. മാരുതി സുസുക്കി ഇന്ത്യ മാരുതി 800ന്റെ ഉത്പാദനം നിര്‍ത്തി.

കാറിന്റെ ഉത്പാദനം നിര്‍ത്തുകയാണെന്നും സ്പെയര്‍പാര്‍ട്സുകള്‍ പത്തു വര്‍ഷത്തേക്കുകൂടി ലഭ്യമാക്കുമെന്നും മാരുതു സുസുക്കി ഇന്ത്യയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി വി രാമന്‍ പറഞ്ഞു.

എണ്‍പതുകളില്‍ മാരുതി 800 വിപണിയിലേക്കെത്തുമ്പോള്‍ വില 50,000 രൂപയായിരുന്നു. ഇന്ന് അത് 2.35 ലക്ഷം രൂപ വരെയാണ്. രാജ്യത്തെ 13 നഗങ്ങളില്‍ മാരുതി 800ന്റെ വില്‍പ്പന നിര്‍ത്തിവച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :