പല്ല് വൃത്തിയായോയെന്ന് പറയുന്ന ടുത്ത് ബ്രഷ്

WEBDUNIA| Last Modified തിങ്കള്‍, 6 ജനുവരി 2014 (15:49 IST)
PRO
പല്ല് വൃത്തിയായോയെന്നും പല്ലിനെന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നും ആശങ്കപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയില്‍ കോലിബ്രീയെന്ന കമ്പനി അവതരിപ്പിച്ച ടുത്ത് ബ്രഷാണിത്.

ആദ്യം കോലിബ്രീയുടെ ആപ്പ് സ്മാര്‍ട്ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുക. ഇനി ഫോണ്‍ ആപ്പുമായി കണക്ട് ചെയ്ത് ബ്രഷ് ചെയ്തോളൂ.

ടൂത്ത് ബ്രഷിലുള്ള ഒരു സെന്‍സര്‍ എത്രമാത്രം ടാര്‍ടാര്‍ പല്ലില്‍ ഉണ്ടെന്നിത് അറിയാന്‍ കഴിയും. സ്മാര്‍ട്ഫോണില്‍ പല്ലിന്റെ വൃത്തിയെപ്പറ്റിയുള്ള വിവരങ്ങള്‍ ഒരു ആപ്പിലൂ‍ടെ അറിയാന്‍ കഴിയും.

സാധാരന ബ്രഷ് ചെയ്യുമ്പോള്‍ 30 ശതമാനം മാത്രമേ നമ്മുടെ പല്ല് ക്ലീനാവുന്നുള്ളെന്നും ഇത് അറിയാന്‍ കഴിയുന്ന ഒരേ ഒരാള്‍ ഡെന്റിസ്റ്റാണെന്നും ഈ ബ്രഷ് ഉപയോഗിക്കുമ്പോള്‍ നമുക്കും എത്രമാത്രം വൃത്തിയായെന്ന് അറിയാനാവുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.


ചിത്രത്തിന് കടപ്പാട്- www.kolibree.com.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :