സ്മാര്‍ട്ഫോണിന് ഒരു ഉപയോഗം കൂടിയുണ്ട് ബൈക്കിന്റെയും സൈക്കിളിന്റെയും പൂട്ട് തുറക്കാം

ലണ്ടന്‍| WEBDUNIA|
PRO
ഇനി പഴയ രീതിയില്‍ സൈക്കിളിന്റെയും ബൈക്കിന്റെയും ‘കീ‘ കൈവിരലിലിട്ട് കറക്കി നടക്കാന്‍ ബദ്ധപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് ബൈക്കും സൈക്കിളുമൊക്കെ ലോക്ക് ചെയ്യാനും തുറക്കാനുമാകും.

നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ വിശ്വസ്തരായ കൂട്ടുകാര്‍ക്കും ഇത് തുറക്കാന്‍ കഴിയും കൂടാതെ നമ്മുടെ വാഹനം എവിടെയാണെന്നതറിയാന്‍ ജിപി‌എസ് ലോക്കേറ്ററും ലഭ്യമാണ്.

ആദ്യത്തെ താക്കോലില്ലാത്ത ബൈക്ക് പൂട്ടുമായിരംഗത്തെത്തിയിരിക്കുന്നത് ബിറ്റ്ലോക്കെന്ന കമ്പനിയാണ്. ബ്ലൂടൂ‍ത്ത് സംവിധാനം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. ഒരു സ്മാര്‍ട് ആപ്ലിക്കേഷനും ഒരു ലോക്കും ഒരു സ്മാര്‍ട്ഫോണും മാത്രം മതി. കഴിഞ്ഞു ഇനി നിങ്ങള്‍ക്കും വിശ്വസ്തരായ കൂട്ടുകാര്‍ക്കും താക്കോലില്ലാതെ സൈക്കിളും ബൈക്കുമൊക്കെ ഉപയോഗിക്കാം.

ഇപ്പോള്‍ ആദ്യ ഘട്ടത്തിന്റെ പരീക്ഷണം മാത്രമാണ് കമ്പനി നടത്തിയത്. താമസിയാതെ ഈ ലോക്കുകളും വിപണിയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം.

ചിത്രം- ബിറ്റ് ലോക്ക് വെബ്സൈറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :