തപാല്‍ വകുപ്പിന് ബാങ്കിങ് ലൈസന്‍സ് ലഭിക്കില്ല

ന്യൂഡെല്‍ഹി| WEBDUNIA|
PRO
PRO
ബാങ്കിങ് ലൈസന്‍സ് നേടനുള്ള തപാല്‍ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ധനമന്ത്രാലയത്തിന്റെ നിലപാട്. മന്ത്രാലയത്തിന്റെ കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് (ഡിഎഫ്എസ്) എതിപ്പുയര്‍ത്തിയതാണ് തപാല്‍ വകുപ്പിന് വെല്ലുവിളിയായിരിക്കുന്നത്.

പൊതുമേഖലയില്‍ ഇപ്പൊള്‍ തന്നെ നിരവധി ബാങ്കുകളുണ്ടെന്നും തപാല്‍ വകുപ്പിന്‍ ലൈസന്‍സ് നല്‍കിയല്‍ പൊതുമേഖലയില്‍ ഒരു ബാങ്കുകൂടി കൂടുന്നത് മറ്റ് പൊതുമേഖല ബങ്കുകള്‍ക്ക് ഭീഷണിയായി മാറുകയും ചെയ്യുമെന്നാണ് ഡിഎഫ്എസ് ഉയര്‍ത്തിയ തടസ വാദം.

തപാല്‍ വകുപ്പ് ഉള്‍പ്പെടെ മൊത്തം 25 കമ്പനികള്‍ ലൈസന്‍സിനായി രംഗത്തുണ്ടായിരുന്നു. തപാല്‍ വകുപ്പിന് ബാങ്കിംഗ് ലൈസന്‍സ് നല്‍കുന്നത് ധനമന്ത്രാലയവുമായി ചര്‍ച്ച ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞതോടെ തപാല്‍ വകുപ്പ് പ്രതീക്ഷയിലാ‍യിരുന്നു.

എന്നാല്‍ അപേക്ഷ നല്‍കിയതില്‍ ഐ.ഡി.എഫ്.സി, ബന്ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ കമ്പനികള്‍ക്ക് മാത്രമെ കഴിഞ്ഞവാരം റിസര്‍വ് ബാങ്ക് പ്രാഥമിക ബാങ്കിംഗ് ലൈസന്‍സ് അനുവദിച്ചുള്ളു. ധനമന്ത്രാലയം തനെ എതിര്‍പ്പുമായി രംഗത്തു വന്നതോടെ തപാല്‍ വകുപ്പിന്റെ മോഹങ്ങള്‍ അവസാനിച്ച മട്ടാണ്.

ലൈസന്‍സ് നേടുന്നതിന് മുമ്പ് ആവശ്യമായ മൂലധനം സമാഹരിക്കുന്നതിനായി ധനമന്ത്രാലയത്തോട് 623 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് ഇത് അനുവദിച്ചിട്ടില്ല. ബന്ധന്‍, ഐ.ഡി.എഫ്‌.സി എന്നിവയേക്കാളേറെ ശാഖകളുള്ള തങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ധനമന്ത്രാലയം അനുമതി നല്‍കാത്തത് നിര്‍ഭാഗ്യ കരമാണെന്ന് തപാല്‍ വകുപ്പ് പറയുന്നു

രാജ്യത്താകെ 1.55 ലക്ഷം ശാഖകള്‍ തപാല്‍ വകുപ്പിനുണ്ട്. ഇതില്‍ 1.33 ലക്ഷവും ഗ്രാമീണ മേഖലകളിലാണ്. ലൈസന്‍സ് നേടണമെങ്കില്‍ 1800 കോടി രൂപ മൂലധനം വേണം. 623 കോടി ധനമന്ത്രാലയത്തോട് ചോദിച്ചിട്ടുണ്ട്. ബാക്കി സ്വയം സമാഹരിക്കനായിരുന്നു തപാല്‍ വകുപ്പ് തീരുന്മാനിച്ചിരുന്നത്.

എന്നാല്‍, തത്കാലം ഇതു സംബന്ധിച്ച തീരുമാനങ്ങളൊന്നും എടുക്കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന സര്‍ക്കാര്‍ തുടര്‍ തീരുമാനം എടുക്കട്ടേയെന്നുമാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :