കഴിഞ്ഞവര്‍ഷത്തെ നികുതിവെട്ടിപ്പ് 4,700 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ധനമന്ത്രാലയത്തിന്റെ പരിശോധനയില്‍ കഴിഞ്ഞവര്‍ഷത്തെ നികുതിവെട്ടിപ്പ് 4,700 കോടിയിലുമധികമാണെന്നു കണ്ടെത്തി. നികുതിവെട്ടിപ്പ് സംബന്ധിച്ച പരിശോധനകള്‍ കേന്ദ്ര ധനമന്ത്രാലയം കര്‍ശനമാക്കിയിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സേവനനികുതി, എകൈ്‌സസ്, കസ്റ്റംസ് തീരുവകള്‍ എന്നിവയിലായി 4,744.92 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്. ഇതില്‍ 531 കോടി രൂപയെ തിരിച്ചുപിടിക്കാന്‍ ധനമന്ത്രാലയത്തിനു സാധിച്ചിട്ടുള്ളൂ.

സേവനനികുതിയിനത്തില്‍ 3,055 കോടി രൂപയും എക്സ്‌സൈസ് തിരുവയില്‍ 571 കോടി രൂപയും കസ്റ്റംസ് തീരുവയില്‍ 1,118.92 കോടി രൂപയുമാണ് വെട്ടിച്ചത്. 592 കേസുകളുണ്ടായിരുന്ന സേവനനികുതിയിനത്തില്‍ അന്വേഷണത്തിനൊടുവില്‍ 435 കോടി രൂപയും 321 കേസുകളുണ്ടായിരുന്ന എക്സ്‌സൈസ് തിരുവ വെട്ടിപ്പില്‍ 96 കോടി രൂപയും തിരിച്ചുപിടിച്ചു. 710 കേസുകളാണ് വെട്ടിപ്പില്‍ രജിസ്റ്റര്‍ ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :