നേരിട്ടുള്ള വിദേശനിക്ഷേപം ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്താന്‍ നടപടികള്‍ തുടങ്ങി. ഇന്ത്യയിലേക്ക്
കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ധനമന്ത്രാലയം വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തന്നത്.

പ്രതിരോധം, ചില്ലറവില്‍പ്പന, ടെലികോം തുടങ്ങിയ എല്ലാ മേഖലകളില്‍ വിദേശനിക്ഷേപം ഉയര്‍ത്താനാണ് ധനമന്ത്രാലയം പുതിയ നടപടികള്‍ കൈക്കൊള്ളുന്നത്. നിലവില്‍ 29% നിക്ഷേപിക്കാന്‍ പരിധിയുള്ള മേഖലകളില്‍ വിദേശനിക്ഷേപം 49% ആയും 49% നിക്ഷേപിക്കാന്‍ പരിധിയുള്ള മേഖലകളില്‍ 74% ആയും വിദേശനിക്ഷേപം ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.

വിദേശനിക്ഷേപം ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത് സാമ്പത്തിക കാര്യ സെക്രട്ടറി അരവിന്ദ്‌ മായാറാം അധ്യക്ഷനായ സമിതിയാണ്‌. ഇത് സംബന്ധിച്ചുള്ള നടപടികള്‍ എത്രയും വേഗം തീരുമാനമുണ്ടാക്കുമെന്ന് ധനമന്ത്രാലയത്തില്‍ നിന്നുള്ള വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :