ഒരു നാള്‍ ഞാന്‍ പറയുന്നത് രാജ്യം അനുസരിക്കും: ജയലളിത

ചെന്നൈ| WEBDUNIA|
PRO
PRO
ഒരു നാള്‍ ഞാന്‍ പറയുന്നത് രാജ്യം അംഗീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ജയ ടീവിയുടെ 14‌‌-മത് വാര്‍ഷികോത്സവത്തില്‍ തമിഴിലെ സംഗീതാചാര്യന്മാരായ എം‌എസ് വിശ്വനാഥിനെയും ടി കെ രാമമൂര്‍തിയെയും ആദരിക്കുന്ന ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.

സംഗീതാചാര്യന്മാരായ ഇവര്‍ക്ക് പദ്മ അവാര്‍ഡുകള്‍ ലഭിക്കാത്തതില്‍ തനിക്ക് അതിയായ ദു:ഖമുണ്ടെന്ന് ജയലളിത പറഞ്ഞു. കുട്ടിക്കാലം തൊട്ട് അവരുടെ പാട്ട് കേട്ടാണ് താന്‍ വളര്‍ന്നതെന്നും ഇത്രയും പ്രഗല്‍ഭരായ സംഗീതജ്ഞര്‍ നമ്മുടെ അഭിമാനമാണെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.

ഒരു മാസം മുന്‍പ് ജയലളിത കേന്ദ്രത്തോട് പദ്മ അവാര്‍ഡുകള്‍ നല്‍കി സംഗീതജ്ഞരെ ആദരിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാര്‍ പിന്തള്ളിയതില്‍ ജയലളിതയ്ക്ക് അസംതൃപ്തി ഉണ്ടായിരുന്നു. ഇതിനു മറുപടിയായിട്ടാണ് ജയലളിത തന്റെ വാക്കുകളും ഒരു നാള്‍ രാജ്യം കേള്‍ക്കേണ്ടിവരുമെന്ന് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :