കൈക്കുഞ്ഞിന് 1.4 ലക്ഷം രൂപ; 5 പേര്‍ അറസ്‌റ്റില്‍

ചെന്നൈ| WEBDUNIA|
PRO
PRO
25 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ പണം കൊടുത്ത് വാങ്ങി മറിച്ച് വിറ്റ കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്‌‌റ്റ് ചെയ്‌തു. ചിത്ര, പുകഴ് ദേവി, ഷീബ രാജകുമാരി, പഴനിവേല്‍, കുമാര്‍ എന്നിവരെയാണ് ചെന്നൈ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

70 വയസുകാരിയായ സുഗുണസരസ്വതി തന്റെ മകന് 10 വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് നിരാശയിലായിരുന്നു. ഈ സമയത്താണ് ചിത്രയുമായി പരിചയപ്പെടുന്നതും തന്റെ മകനു കുട്ടിയെ ആവശ്യമാണെന്ന് അറിയിക്കുന്നതും. തുടര്‍ന്ന് ചിത്ര തന്റെ സുഹൃത്തും ആശുപത്രി ജീവനക്കാരിയുമായ ഷീബയോട് കുട്ടിയെ ആവശ്യമുണ്ടെന്ന് പറഞ്ഞു.

ഷീബയുടെ കുട്ടിയുടെ മാതാവ് ഗോമതിയില്‍ നിന്നും 25000 നല്‍കി കുട്ടിയെ വാങ്ങി സുഗുണസരസ്വതിക്ക് നല്‍കുകയായിരുന്നു. ഒരു ലക്ഷത്തിനാല്പ്തിനായിരം രൂപയ്ക്കാണ് സുഗുണസരസ്വതി കുട്ടിയെ വാങ്ങിയത്. എന്നാല്‍ ആണ്‍കുട്ടി മാസം തികയാതെ ഉണ്ടായതാണെന്നും ഇരട്ടക്കുട്ടികളിലൊരാളാണെന്നും സുഗുണസരസ്വതി മനസ്സിലാക്കി. ആശുപത്രിയിലെ പരിശോധനയില്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നും 25 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ രക്ഷപ്പെടുത്താന്‍ പ്രയാസമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

ഇത് മനസ്സിലാക്കിയ സുഗുണസരസ്വതി കുട്ടിയെ ചിത്രയ്ക്ക് തിരികെ നല്‍കി പണം ആവശ്യപ്പെടുകയായിരുന്നു. അഞ്ജാതസന്ദേശത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെയും പണവും കണ്ടെടുത്തത്. തുടര്‍ന്ന് ഇവരെ അറസ്‌റ്റ് ചെയ്‌തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ച് അറിവ് ലഭിച്ചത്.

കുട്ടിയെ കണ്ടെടുത്തെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് മരിക്കുകയായിരുന്നു. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :