ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളിലേക്ക് നോകിയയും

ബോസ്റ്റണ്‍| WEBDUNIA| Last Modified ബുധന്‍, 7 ഏപ്രില്‍ 2010 (18:55 IST)
PRO
മൊബൈല്‍ നിര്‍മ്മാണ രംഗത്തെ അതികായന്‍‌മാരായ ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ നോകിയയുടെ ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ വിപണിയിലെത്തുമെന്നാണ് വിവരം.

നോകിയയെ കൂടാതെ മൊബൈല്‍ മേഖലയിലെ മറ്റൊരു കമ്പനിയായ സാംസംഗ്. കമ്പ്യൂട്ടര്‍ നിര്‍മ്മാണ വിദഗ്ധരായ എച്ച് പി എന്നീ കമ്പനികളും ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളുടെ പണിപ്പുരയിലാണ്. ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയനേട്ടം കൈവരിച്ച ആപ്പിളിന്‍റെ പാത പിന്തുടര്‍ന്നാണ് ഈ കമ്പനികള്‍ ഈ വഴി തെരഞ്ഞെടുത്തത്.

ആപ്പിള്‍ പുതുതായി പുറത്തിറക്കിയ ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ ശ്രേണിയിലെ നവാഗതനായ ഐ പാഡുകള്‍ ആദ്യ ദിനത്തില്‍ തന്നെ മൂന്ന് ലക്ഷം എണ്ണമാണ് വിറ്റഴിഞ്ഞത്. വിപണിയിലെ ഈ സാഹചര്യമാണ് ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയിലേക്ക് കടന്നുവരാന്‍ നോകിയയ്ക്കും സാംസംഗിനും മറ്റും പ്രചോദനമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :