ടാങ്കര്‍ തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തും

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 3 മാര്‍ച്ച് 2014 (10:29 IST)
PRO
സംസ്ഥാനത്തെ പെട്രോളിയം ടാങ്കര്‍ തൊഴിലാളികള്‍ ഇന്ന് 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തും.

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ വിവിധ പരിശോധനകള്‍ തങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഓള്‍ കേരള പെട്രോളിയം പ്രൊഡക്ട്‌സ് ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സൂചനാ സമരത്തിന് ആഹ്വാനം ചെയ്തിരക്കുന്നത്. സമരം മൂലം സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലേക്കുള്ള ഇന്ധന ലഭ്യത പൂര്‍ണമായും തടസപ്പെടും.

പ്രശ്‌നങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ഈ മാസം 10 മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്താനും തീരുമാനമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :