ഖത്തറില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചത് 450 ഇന്ത്യന്‍ തൊഴിലാളികള്‍

ദോഹ| WEBDUNIA|
PRO
ഖത്തറില്‍ 2012-13 വര്‍ഷങ്ങളിലായി മരണമടഞ്ഞത് 450 ഇന്ത്യന്‍ തൊഴിലാളികള്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഖത്തറിലെ ഇന്ത്യന്‍ എംബസി നല്‍കിയ മറുപടിയിലാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ മരിച്ച ഇന്ത്യന്‍ പ്രവാസികളുടെ കണക്കുകളുള്ളത്.

2012ലും 2013ന്റെ ആദ്യ പതിനൊന്ന് മാസത്തിലും നടന്ന മരണങ്ങളുടെ കണക്കാണ് എംബസി നല്‍കിയത്. മാസം ഇരുപത് പ്രവാസികള്‍ വീതം മരണമടയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഇന്ത്യക്കാര്‍ മരണമടയുമ്പോള്‍ ഇന്ത്യന്‍ എംബിസിയും സര്‍ക്കാരും തമ്മില്‍ നടത്തുന്ന കത്തിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ എംബസി വിസമ്മതിച്ചു.

എത്ര ഇന്ത്യന്‍ തൊഴിലാളികള്‍ ഖത്തറില്‍ ഉണ്ടെന്നതിനെതിനെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ എംബസിയുടെ പക്കല്‍ ഇല്ലെങ്കിലും ഏതാണ്ട് 500,000 പേര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായും ജോലി ചെയ്യുന്നത്. 2020ല്‍ ലോകകപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന ഖത്തര്‍ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :