കിംഗ്ഫിഷര്‍: ഡിയേഗോയുമായി വിജയ് മല്യ ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 18 ഫെബ്രുവരി 2013 (10:07 IST)
PRO
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനാവാതെ വിഷമിക്കുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാന്‍ വിജയ് മല്യയും ബ്രിട്ടീഷ് മദ്യ കന്പനിയായ ഡിയേഗോ അധികൃതരും തമ്മിലുള്ള ചര്‍ച്ച ഗോവയില്‍ നടക്കും. കിംഗ്ഫിഷറിന്റെ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ 53.4 ശതമാനം ഓഹരികള്‍ വാങ്ങിയ കന്പനിയാണ് ഡിയേഗോ.

കിംഗ്ഫിഷറിന് വായ്പ നല്‍കിയ ബാങ്കുകള്‍ പണം തിരിച്ചു പിടിക്കാന്‍ നീക്കം ആരംഭിച്ചിരുന്നു. തുടര്‍ന്ന്, ഓഹരി വാങ്ങിയതിലൂടെ ഡിയേഗോ നല്‍കുന്ന പണം കടം വീട്ടാന്‍ ഉപയോഗിക്കുമെന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

യുണൈറ്റഡ് സ്പിരിറ്റ് - ഡിയേഗോ ഓഹരി കൈമാറ്റത്തിന് ഓഹരി വിപണിയിലെ നിരീക്ഷകരായ സെബിയുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ തുക ഇതുവരെ കിംഗ്ഫിഷറിന് ലഭിച്ചിട്ടില്ല.

ഡിയേഗോയ്‌ക്ക് യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഓഹരി കൈമാറുന്ന ഇടപാടില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് സെബി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് ഡിയേഗോ അധികൃതരുമായി ചര്‍ച്ച നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :