എണ്ണവില 76 ഡോളറില്‍ താഴെ

സിംഗപ്പൂര്‍| WEBDUNIA| Last Modified വെള്ളി, 22 ജനുവരി 2010 (10:05 IST)
അമേരിക്കയില്‍ ആവശ്യക്കാര്‍ കുറയുമെന്ന ആശങ്കയെ തുടര്‍ന്ന് ഏഷ്യന്‍ വിപണിയില്‍ 76 ഡോളറില്‍ താഴെയെത്തി. മാര്‍ച്ചിലേക്കുള്ള ന്യൂയോര്‍ക്ക് മെയിന്‍ കോണ്ട്രാക്ട് ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ ബാരലിന് 25 സെന്‍റ് കുറഞ്ഞ് 75.83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മാര്‍ച്ചിലേക്കുള്ള ബ്രെന്‍റ് നോര്‍ത്ത് ക്രൂഡ് 13 സെന്‍റ് കുറഞ്ഞ് 74.45 ഡോളറിലെത്തി.

എണ്ണ നിക്ഷേപം പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയര്‍ന്നതായി യുഎസ് ഊര്‍ജ്ജ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനുവരി 15ന് അവസാനിച്ച ആഴ്ചയില്‍ യുഎസിലെ എണ്ണ നിക്ഷേപം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യമായ യുഎസിന് പുറമേ ചൈനയുടെ നടപടികളും എണ്ണവില കുറയാന്‍ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :