ഇന്ത്യയ്ക്ക് യുഎന്‍ 22 മില്യണ്‍ ഡോളര്‍ നല്‍കും

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യാന്തര സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സൈനികരും പൊലീസും നല്‍കിയ സേവനത്തിന് ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സഭ 22 മില്യണ്‍ ഡോളര്‍ നല്‍കും. പ്രധാനമന്ത്രിയുടെ ചുമതലയുള്ള വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

2009 ജനുവരി വരെ യു എന്‍ നടത്തുന്ന സമാധാന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സൈന്യം പങ്കാളിയായതിന് 22 മില്യണ്‍ ഡോളര്‍ നല്‍കാനുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തുക എത്രയും വേഗം നല്‍കണമെന്ന് യു എന്നിനോട് ആവശ്യപ്പെട്ടതായും പ്രണബ് അറിയിച്ചു.

മറ്റ് രാജ്യങ്ങളില്‍ പ്രകൃതിദുരന്തങ്ങളും അപകടങ്ങളുമൊക്കെ സംഭവിക്കുമ്പോള്‍ യു എന്‍ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ഇന്ത്യ സൈന്യത്തെ അയയ്ക്കുക പതിവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :