6ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ്; അത്യുഗ്രന്‍ മോഡലുകളുമായി ഷവോമി !

എം ഐ 6മായി ഷവോമി

xiaomi mi 6, xiaomi mi 6plus, xiaomi mi, xiaomi, ഷവോമി, ഷവോമി എംഐ 6, ഷവോമി എംഐ 6 പ്ലസ്
സജിത്ത്| Last Updated: വ്യാഴം, 13 ഏപ്രില്‍ 2017 (10:54 IST)
ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ സ്മാര്‍ട്ട്ഫോണ്‍ എം ഐ 6 വിപണിയിലേക്ക്. രണ്ട് വേരിയൻറുകളിലാണ് ഷവോമിയുടെ എംഐ 6 പുറത്തിറങ്ങുക. നാല് ജി ബി റാമും 64 ജി ബി സ്റ്റോറേജുമുള്ള മോഡലിന് 20,500 രൂപയും 128 ജി ബി സ്റ്റോറേജുള്ള ഫോണിന് 24,300 രൂപയുമാണ് വില. ഏപ്രിൽ 19ന് ബീജിങിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഫോണിന്റെ ഔദ്യോഗിക ലോഞ്ചിങ് നടക്കുക.

ഷവോമി 6 പ്ലസ് എന്ന മറ്റൊരു മോഡലും കമ്പനി വിപണിയിലെത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 6 ജി ബി റാം, 64 ജി ബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജി ബി റാം, 128 ജി ബി സ്റ്റോറേജ്, 6 ജി ബി റാം, 256 ജി ബി സ്റ്റോറേജ് എന്നിങ്ങനെയുള്ള മൂന്ന് വേരിയന്റുകളിലാണ് എം ഐ 6 പ്ലസ് എത്തുന്നത്. ഈ മോഡലുകള്‍ക്ക് യഥാക്രമം 25,000, 28,990, 34,600 എന്നിങ്ങനെയാണ് വില.

5.1 ഇഞ്ച് ഡിസ്പ്ലേയുമായാണ് എംഐ 6 എത്തുന്നത്. 7.1.1
ആൻഡ്രോയിഡ് ന്യൂഗട്ടായിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം, 4 കെ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനം, 12 മെഗാപിക്സല്‍ പിൻ കാമറയും 8 മെഗാപിക്സല്‍ മുൻ കാമറ എന്നീ ഫീച്ചറുകളും ഇതിലുണ്ടായിരിക്കും. എന്നാല്‍ 2 കെ ഒ.എൽ.ഇ.ഡി ഡിസ്പ്ലേയുമായാണ് എംഐ 6 പ്ലസ് എത്തുന്നത്. ഈ മോഡലിന്റെ മറ്റ് സവിശേഷതകളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :