ഒരു പുത്തന്‍ ടോപ്പ്-എന്റ് വേരിയന്റുമായി ടൊയോട്ട - ഇന്നോവ 'വെൻച്വറർ' !

ടൊയോട്ട ഇന്നോവയ്ക്കൊരു പുത്തൻ പതിപ്പ്- വെൻച്വറർ!

innova, toyota, innova venturer, innova crysta  ടൊയോട്ട ഇന്നോവ, ഇന്നോവ 'വെൻച്വറർ', ഇന്നോവ ക്രിസ്റ്റ
സജിത്ത്| Last Updated: വ്യാഴം, 22 ഡിസം‌ബര്‍ 2016 (16:49 IST)
ഇന്നോവയ്ക്ക് ഒരു പുത്തന്‍ ടോപ്പ്-എന്റ് വേരിയന്റിനെ പുറത്തിറക്കാൻ ടയോട്ട ഒരുങ്ങുന്നു. ഇന്നോവ 'വെൻച്വറർ' എന്നപേരില്‍ പുറത്തിറങ്ങുന്ന ഈ പുതിയ മോഡലിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്തോനേഷ്യയിൽ പ്രചരിചിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇന്ത്യയിൽ ഇന്നോവയ്ക്ക് പകരമെത്തിയ ക്രിസ്റ്റ ഈ വേരിയന്റില്‍ ലഭ്യമാകുമോ എന്നകാര്യം വ്യക്തമല്ല. ചിത്രങ്ങളില്‍ വ്യക്തമാകുന്നതുപോലെ ചുവപ്പ് നിറത്തിലുള്ള എക്സ്റ്റീരിയറുമായിട്ടായിരിക്കും ഇന്നോവ വെൻച്വററിന്റെ അവതരണം. ഡീസൽ, പെട്രോൾ എന്നീ രണ്ട് വകഭേദങ്ങളും ഈ മോഡലിൽ ലഭ്യമാകുമെന്നാണ് വിവരം.

ചുവപ്പ് നിറത്തിലുള്ള എക്സ്റ്റീരിയറിനെ കൂടുതൽ ആകര്‍ഷകമാക്കാന്‍ പ്രത്യേകതരത്തിലുള്ള ബോഡി ക്ലാഡിംഗും നൽകിയിട്ടുണ്ട്. ക്രോംമിന്റെ അതിപ്രസരണവും ബോഡിയിലുടനീളം കാണാവുന്നതാണ്. കാറിന്റെ മുൻവശത്തും പിൻവശത്തുമായി ധാരാളം ക്രോം സ്ട്രിപ്പുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ചാരനിറത്തിലുള്ള അലോയ് വീലുകളാണ് ഈ ഇന്നോവ വെച്വററിന്റെ പ്രധാന സവിശേഷത. അകത്തളത്തിലെ ഡ്യുവൽ ടോൺ സീറ്റുകൾക്കൊപ്പം ഒരു എംപിവിയിൽ അത്യാവശ്യം വേണ്ട എല്ലാ സവിശേഷതകളും ഈ വാഹനത്തില്‍ നൽകിയിട്ടുണ്ട്. ഇന്നോവ വെച്വററിന്റെ എൻട്രി എന്നായിരിക്കുമെന്ന കാര്യം വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :