വമ്പന്മാര്‍ക്ക് അടിതെറ്റി; വാഹന വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് ‘വിറ്റാര ബ്രെസ’ !

ഒന്നാമനായി വിറ്റാര ബ്രെസ

maruthi vitara brezza, suv, toyota innova, hyundai creta മാരുതി വിറ്റാര ബ്രെസ, എസ് യു വി, ടൊയോട്ട ഇന്നോവ, ഹ്യുണ്ടേയ്‌ ക്രേറ്റ
സജിത്ത്| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (11:09 IST)
വാഹന വിപണിയിൽ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന കോംപാക്റ്റ് എസ് യു വിയായി മാരുതി വിറ്റാര ബ്രെസ. പുറത്തിറങ്ങിയ മാര്‍ച്ച് മാസം മുതല്‍ ആഗസ്റ്റ് വരെ ഏറ്റവും അധികം വിൽപ്പന നേടിയ യുട്ടിലിറ്റി വെഹിക്കിള്‍ എന്ന ഖ്യാതിയും ബ്രെസ സ്വന്തമാക്കി. ഈ അഞ്ചു മാസത്തിനിടെ 41,484 യൂണിറ്റുകള്‍ വില്പന നടത്തിയാണ് ബ്രെസ ഒന്നാമതെത്തിയത്.

ടൊയോട്ട ഇന്നോവയേയും ഹ്യുണ്ടേയ്‌ ക്രേറ്റയേയും പിൻതള്ളിയാണ് യു വി സെഗ്മെന്റിൽ ബ്രെസ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 39,088 യൂണിറ്റ് ക്രേറ്റകള്‍ വിറ്റഴിച്ചാണ് ഹ്യുണ്ടേയ് രണ്ടാം സ്ഥാനത്തെത്തിയത്. 5693 യൂണിറ്റുകളുടെ വില്പനയുമായി മൂന്നാം സ്ഥാനത്തും 22673 യൂണിറ്റുകള്‍ വില്പന നടത്തി മഹീന്ദ്ര ബലേറോ നാലാം സ്ഥാനത്തും എത്തിയപ്പോള്‍ 21558 യൂണിറ്റ് വിൽപ്പനയുമായി ഫോഡ് ഇക്കോസ്പോർട്ട് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ഡീസൽ എൻജിനുമായി മാത്രമാണു നിലവിൽ വിറ്റാര ബ്രെസ വിപണിയിലുള്ളത്.1.3 ലീറ്റർ നാലു സിലിണ്ടർ ഡി ഡി ഐ എസ് 200 എൻജിൻ 4000 ആർ പി എമ്മിൽ പരമാവധി 89 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 200 എൻ എം വരെ ടോർക്കും സൃഷ്ടിക്കാന്‍ സാധിക്കും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ലീറ്ററിന് 24.3 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യ്ക്കു വാഗ്ദാനം ചെയ്യുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :