ഹ്യുണ്ടായ്‌ ക്രേറ്റയെ പിന്തള്ളി ഇന്ത്യൻ കാർ ഓഫ് ദ ഇയർ 2017 പുരസ്കാര മികവില്‍ വിറ്റാര ബ്രെസ

വ്യാഴം, 22 ഡിസം‌ബര്‍ 2016 (13:02 IST)

Widgets Magazine

ഇന്ത്യൻ കാർ ഓഫ് ദ ഇയർ 2017 പുരസ്കാര മികവില്‍ മാരുതിയുടെ ചെറു എസ് യു വി വിറ്റാര ബ്രെസ. 2006 ൽ ആരംഭിച്ച ഇന്ത്യൻ കാർ ഓഫ് ദ ഇയർ പുരസ്കാരം ഇതു മൂന്നാം തവണയാണ് മാരുതി സ്വന്തമാക്കുന്നത്. 2006 ലും 2012 ലും സ്വിഫ്റ്റിലൂടെയായിരുന്നു മാരുതി സുസുക്കിയ്ക്ക് ഈ പുരസ്കാരം ലഭിച്ചത്. ഈ വര്‍ഷം ഫോഡ് എൻ‍ഡവർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായ് ട്യൂസോൺ, സ്കോഡ സൂപ്പർബ്, ഹ്യുണ്ടേയ് എലാൻട്ര എന്നീ കാറുകളെ പിന്തള്ളിയാണ് ബ്രെസ ഒന്നാം സ്ഥാനത്തിനു അര്‍ഹമായത്. രണ്ടാം സ്ഥാനത്ത് ഹ്യുണ്ടേയ് ട്യൂസോണും മൂന്നാം സ്ഥാനത്ത് ഇന്നോവ ക്രിസ്റ്റയുമാണ്.    
 
ഹ്യുണ്ടായ്‌യുടെ കോംപാക്റ്റ് എസ് യു വി ക്രേറ്റയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം. മൂന്നു വർഷക്കാലമായി ഹ്യുണ്ടായ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പുരസ്കാരമാണ് ഇത്തവണ മാരുതി ബ്രെസയിലൂടെ സ്വന്തമാക്കിയത്. വാഹനത്തിന്റെ വില, രൂപകൽപ്പന, സാങ്കേതിക മികവ്, ഇന്ധനക്ഷമത, സുരക്ഷിതത്വം, യാത്രാസുഖം, പ്രായോഗികത, പണത്തിനൊത്ത മൂല്യം, സൗകര്യങ്ങൾ, പ്രകടനക്ഷമത എന്നിവയ്ക്കൊപ്പം കാറുകൾക്ക് ഡ്രൈവിങ് സാഹചര്യങ്ങളോടും ഇന്ത്യൻ ഉപയോക്താക്കളോടുമുള്ള പൊരുത്തം കൂടി വിലയിരുത്തിയാണ് കാർ ഓഫ് ദ ഇയർ വിധി നിർണയം നടന്നത്.    
   
ഈ വര്‍ഷം നിരത്തിലിറങ്ങിയ കാറുകളിൽ ഏറ്റവുമധികം വിൽപ്പന നേടിയ മോഡലുകളിലൊന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ. വിപണിയില്‍ അരങ്ങേറ്റം കുറിച്ചു മൂന്നു മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന പത്ത് കാറുകളിലൊന്നായി മാറുന്നതിനും ‘വിറ്റാര ബ്രെസ’യ്ക്കു കഴിഞ്ഞിരുന്നു. 2016 മാർച്ചിൽ വിപണിയിലെത്തിയ വിറ്റാരയ്ക്ക് ഇതുവരെ ഏകദേശം 1.72 ലക്ഷം ബുക്കിങ്ങുകളാണ് ലഭിച്ചിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെട്ടു. കൂടാതെ ഏകദേശം 83000ലധികം യൂണിറ്റ് വിറ്റാരകളെ വിപണിയിലെത്തിച്ചിട്ടുണ്ടെന്നും മാരുതി സുസുക്കി അവകാശപ്പെട്ടു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിറ്റാര ബ്രെസ ഹ്യുണ്ടായ് ട്യൂസോൺ ടൊയോട്ട ഇന്നോവ ക്രിസ്റ്റ Maruti Suzuki India ഹ്യുണ്ടായ്‌ ക്രേറ്റ Maruti Suzuki Vitara Brezza

Widgets Magazine

ധനകാര്യം

news

പുതിയ 500, 2000 നോട്ടുകള്‍ അച്ചടിക്കുന്നതിന് എത്ര രൂപയാണ് ചെലവായത് ? - റിപ്പോര്‍ട്ട് പുറത്ത്

നോട്ട് അസാധുവാക്കലിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ 500, 2000 രൂപ നോട്ടുകൾ ...

news

മലപ്പുറം ജില്ല സഹകരണബാങ്കില്‍ 266 കോടി രൂപയുടെ നിക്ഷേപം; നിക്ഷേപകരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ബാങ്കിന് സി ബി ഐ നിര്‍ദ്ദേശം

മലപ്പുറം ജില്ല സഹകണബാങ്കില്‍ നിന്ന് കണക്കില്‍പ്പെടാത്ത നിക്ഷേപം കണ്ടെത്തിയതായി ...

news

ഇനി ആരും തീയേറ്ററിൽ പോയി സിനിമ കാണേണ്ട; വിതരണക്കാർ കടുത്ത നിലപാടിൽ, സിനിമകൾ പിൻവലിക്കുന്നു

തിയറ്റർ ഉടമകളും ചലച്ചിത്ര നിർമ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ...

news

ഉയര്‍ന്ന വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്‌സിഡി ലഭിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ തീരുമാനമനുസരിച്ച്, ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി ...

Widgets Magazine