Gold Rate Today: ഒരു പവന്‍ സ്വര്‍ണം കിട്ടാന്‍ 60,000 രൂപ കൊടുക്കേണ്ടി വരുമോ? ഈ കുതിപ്പ് എങ്ങോട്ട് !

October 29, Gold rate: അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,800 രൂപയാണ്

Gold Rate - Today
രേണുക വേണു| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (10:35 IST)
- Today

Today's Gold Rate: സ്വര്‍ണവില ചരിത്രകാല റെക്കോര്‍ഡിലേക്ക്. ആദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിനു 480 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിനു 58,520 രൂപയായിരുന്നു.

22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 7,375 രൂപയാണ് ഇന്നത്തെ വില. ഗ്രാമിനു 60 രൂപ വര്‍ധിച്ചു. ദീപാവലി ആയതിനാല്‍ സ്വര്‍ണത്തിനു വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യത. ഈ നിലയില്‍ പോകുകയാണെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിനു 60,000 രൂപ നല്‍കേണ്ട അവസ്ഥയാകും.

അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,800 രൂപയാണ്. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം. കഴിഞ്ഞദിവസം സ്വര്‍ണവില ചെറിയ തോതില്‍ താഴേക്ക് പോയിരുന്നു. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ പത്തിന് 56,200 രൂപയായി താഴ്ന്നിരുന്നു. ഈ നിരക്കായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :