രേണുക വേണു|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (10:57 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 50,800 രൂപയിലെത്തി. ഗ്രാമിനു 40 രൂപയാണ് കുറഞ്ഞത്. 6,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
കഴിഞ്ഞ മാസം 17 നു സ്വര്‍ണവില പവന് 55,000 രൂപയായി ഉയര്‍ന്നതാണ്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ പിന്നീട് സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. കഴിഞ്ഞ മാസം 26 നു 50,400 രൂപയായി താഴ്ന്ന സ്വര്‍ണവില ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതാണ്. ഏതാനും ദിവസങ്ങള്‍ കൊണ്ട് 4,500 രൂപയാണ് ഒരു പവനില്‍ ഇടിഞ്ഞത്.
പിന്നീട് ചെറിയ തോതില്‍ സ്വര്‍ണവില ഉയര്‍ന്നു തുടങ്ങിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും താഴാന്‍ തുടങ്ങി. അഞ്ച് ദിവസത്തിനിടെ പവന് ആയിരത്തില്‍ അധികം രൂപയാണ് കുറഞ്ഞത്.