റെക്കോർഡ് കുതിപ്പിൽ സ്വർണം, പവന് വില 57,280 ആയി

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (12:03 IST)
സ്വര്‍ണവിലയില്‍ തുടര്‍ച്ചയായുള്ള വര്‍ധനവ് തുടരുന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് സ്വര്‍ണവില പവന് 57,280 രൂപയായി. 160 രൂപയാണ് ഉയര്‍ന്നത്. ഗ്രാം വില 20 രൂപ ഉയര്‍ന്ന് 7,160 രൂപയായി. ഒരാഴ്ചക്കിടെ പവന് 1080 രൂപയാണ് ഉയര്‍ന്നത്.


നിലവില്‍ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലി കണക്കിലാക്കുമ്പോള്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന് 62,250 രൂപയോളം മുടക്കേണ്ടതായി വരും. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് പണനയം കൂടുതല്‍ ലഘൂകരിക്കുമെന്ന റിപ്പോര്‍ട്ടും പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധികള്‍ക്കിടെ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില ഉയരുന്നതിന് മറ്റൊരു കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :