ബലെനോ, വിറ്റാര ബ്രെസ എന്നിവയുടെ ഉജ്ജ്വല വിജയത്തിനുശേഷം പുതിയ സ്വിഫ്റ്റ് ഡിസയറുമായി മാരുതി

പുതിയ സ്വിഫ്റ്റ് ഡിസയര്‍ അടുത്ത വര്‍ഷം വിപണിയിലേയ്ക്ക്

maruthi, swift dzire മാരുതി, സ്വിഫ്റ്റ് ഡിസയര്‍
സജിത്ത്| Last Modified ഞായര്‍, 6 നവം‌ബര്‍ 2016 (14:06 IST)
ഇന്ത്യയിലെ മുൻനിര കാർനിർമാതാക്കളായ മാരുതി സുസുക്കി പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയറുമായി എത്തുന്നു. വിറ്റാര ബ്രെസ, ബലെനോ എന്നിവയുടെ ഉജ്ജ്വല വിജയത്തിനുശേഷം വിപണിയില്‍ മറ്റൊരു വിജയത്തിന് തുടക്കമിടുന്നതിനായി അടുത്തവർഷമായിരിക്കും പുതിയ ഡിസയർ എത്തുക. ഈ വാഹനത്തിന്റെ ഇന്ത്യൻ നിരത്തിലുള്ള പരീക്ഷണയോട്ടം ഇപ്പോള്‍ പുരോഗമിച്ച് വരികയാണ്.

ആകര്‍ഷകമായ ഫീച്ചറുകളോടെയാണ് പുതിയ ഡിസയര്‍ പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വലുപ്പമേറിയ ഫ്രണ്ട് ഗ്രില്‍, ഡെ ടൈം റണ്ണിംഗ് ലാമ്പ്, പ്രോജക്ടര്‍ ഹെഡ്‌ലാമ്പ്, സെര്‍ക്കുലാര്‍ ഫോഗ് ലാമ്പ് എന്നീ സവിശേഷതകള്‍ വാഹനത്തിലുണ്ടായിരിക്കും. കൂടാതെ
ഡ്യുവല്‍ എര്‍ബാഗ്, ഇബിഡി, എബിഎസ്, ഓട്ടോമാറ്റിക് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്.




1.2ലിറ്റര്‍ കെ സീരീസ്, 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ മോഡല്‍ ഡിസയറിനും കരുത്തേകുകയെന്നും സൂചനയുണ്ട്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, അലോയ് വീല്‍, നാവിഗേഷന്‍, കീ ലെസ് എന്‍ട്രി, സ്റ്റിയറിംഗ് മൗന്റണ്ട് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളും പുതിയ ഡിസയറിലുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :